രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ ഒന്നിച്ച് നീങ്ങുമെന്ന് ചന്ദ്രബാബു നായിഡു

naidu3
SHARE

രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാന്‍ ഒന്നിച്ച് നീങ്ങുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. ബെംഗളൂരുവില്‍ ജെ.ഡി.എസ് ദേശീയ ആധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയും, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുമായുള്ള കൂടിക്കാഴ്ചയക്ക് ശേഷമാണ് പ്രതികരണം.ദേശീയതലത്തില്‍ രൂപീകരിക്കുന്ന മതനിരപേക്ഷമുന്നണി, എന്‍ ഡി എ സര്‍ക്കാരിനെ താഴെയിറക്കുമെന്നും. അതിന്റെ ഭാഗമായാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുെട സന്ദര്‍ശനെമെന്നുമായിരുന്നു എച്ച്.ഡി ദേവഗൗഡയും വ്യക്തമാക്കി.

ബെംഗളൂരുവിലെ പത്മനാഭനഗറിലുള്ള ദേവഗൗഡയുടെ വസതിയില്‍ നടന്ന അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍, മതനിരപേക്ഷ മുന്നണിയുെട രൂപീകരണമാണ് പ്രധാനമായും ചര്‍ച്ചയായയത്. മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഒന്നിച്ച് നീങ്ങുമെനന്ന് വ്യക്തമാക്കിയ ചന്ദ്രബാബു നായിഡു. കേന്ദ്ര സര്‍ക്കാര്‍ ആദായക നികുതി വകുപ്പടക്കമുള്ള ഏജന്‍‍സികളെ പ്രതിപക്ഷ നേതാക്കളെ ആക്രമിക്കാനുള്ള ആയുധമായി ഉപയോഗിക്കുകയാണെന്നും കുറ്റപ്പെടുത്തി. 

മോദി സര്‍ക്കാര്‍ രാജ്യത്ത് പ്രശ്നങ്ങളല്ലാതെ മറ്റൊന്നും സൃഷ്ടിച്ചിട്ടില്ലെന്ന് പറ‍ഞ്ഞ ദേവഗൗഡ, ബി.ജെ.പിക്കെതിരെ ദേശീയ തലത്തില്‍ മതനിരപേക്ഷ കക്ഷികളെ ഒന്നിപ്പിക്കാനാകുമെന്ന പ്രതീക്ഷയും പങ്കുവച്ചു. 

രണ്ടായിരത്തിപ്പത്തൊന്‍പതില്‍ ഇന്ത്യ രാഷ്ട്രീയ വിപ്ലവത്തിന് സാക്ഷ്യം വഹിക്കുമെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം കര്‍ണാടക മുഖ്യമന്ത്രി എച്ച് ‍ഡി കുമാരസ്വാമിയുടെ പ്രതികരണം. 

ലോക്സഭാതിരഞ്ഞടുപ്പില്‍  ബി.ജെ.പിക്കെതിരെ രൂപീകരിക്കാനിരിക്കുന്ന മതനിരപേക്ഷ മുന്നണിക്ക് കരുത്താവുകയാണ് പുതിയ നീക്കങ്ങള്‍. ഹൈദരാബാദ് കര്‍ണാടകമേഖലയിലടക്കം ജെ.ഡി.എസ് ടി.ഡിപിക്കൊപ്പംചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിടുമെന്നും സൂചനയുണ്ട്.

MORE IN INDIA
SHOW MORE