ഗുജറാത്ത് സെക്രട്ടറിയേറ്റിനെ വിറപ്പിച്ച് പുള്ളിപ്പുലി; മണിക്കൂറുകള്‍ക്ക് ശേഷം കീഴടങ്ങി

leopard
SHARE

ഗുജറാത്തിലെ  സെക്രട്ടറിയേറ്റിനെ മണിക്കൂറുകള്‍ മുൾമുനയിൽ നിർത്തിയ പുള്ളിപ്പുലി, അവസാനം കീഴടങ്ങി. പുലർച്ചെ സിസിടിവിയില്‍പതിഞ്ഞ പുളളിപ്പുലിയുടെ ദൃശ്യംപുറത്തുവന്നതോടെ സെക്രട്ടറിയേറ്റിന്‍റെ പ്രവർത്തനം താളംതെറ്റിയിരുന്നു. അതേസമയം, മഹാരാഷ്ട്ര യവത്മാലിൽ നരഭോജിയായ കടുവയെ വെടിവച്ചുകൊന്നത് വിവാദമായി. 

ഇന്ന് പുലർച്ചെയാണ് ഗാന്ധിനഗറിലെ സെക്രട്ടറിയേറ്റ് വളപ്പിനുള്ളിൽ പുള്ളിപ്പുലിയെ കണ്ടത്. പ്രധാനകവാടത്തിന് സമീപമുള്ള സിസിടിവിയിൽ ദൃശ്യംപതിയുകയായിരുന്നു. പൊലീസും വനംവകുപ്പും ചേർന്ന് മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും പുലിയെപിടികൂടാന്‍ കഴിഞ്ഞില്ല. എന്നാൽ, ഉച്ചയ്ക്ക് ശേഷംനടന്ന വിപുലമായ തിരച്ചിലിൽ അവസാനം പുലി വലയിലായി.  അതേസമയം, പുലിപ്പേടിയില്‍ ഓഫീസിനുള്ളിൽ കയറാൻമടിച്ച ജീവനക്കാരിൽ പലരും അവധിയെടുത്തത് ഓഫീസുകളുടെ പ്രവർത്തനത്തെ ബാധിച്ചു. 

ഇതിനിടെയാണ്, മഹാരാഷ്ട്ര യവത്മാലിൽ നരഭോജിയായ കടുവയെ വെടിവച്ചുകൊന്നതിനെതിരെ വനിതാശിശുക്ഷേമ മന്ത്രി മേനകാഗാന്ധി രംഗത്തെത്തിയത്. എന്നാൽ, പതിമൂന്നുപേരെ കൊന്നുതിന്നതായി പറയപ്പെടുന്ന കടുവയെ, മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നുവെന്നാണ് സംസ്ഥാനവനംമന്ത്രിയുടെ വിശദീകരണം.

MORE IN INDIA
SHOW MORE