വൈകല്യങ്ങളെ നിഷ്പ്രഭമാക്കി സിദ്ധാര്‍ഥ് മുരളി

sidharth-paintings
SHARE

ശാരീരിക വൈകല്യങ്ങളെ അതിജീവിച്ച ബാലചിത്രക്കാരന്‍ സിദ്ധാര്‍ഥ് മുരളിയുടെ ഡല്‍ഹിയിലെ ചിത്രപ്രദര്‍ശനം ശ്രദ്ധേയമാകുന്നു. ചെറുപ്രായത്തിലെ ശരീരത്തിനേറ്റ വൈകല്യത്തെ നിഷ്പ്രഭമാക്കുന്നതാണ് സിദ്ധാര്‍ഥ് വരച്ച ചിത്രങ്ങള്‍. ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരകുടിയുടെ മകനാണ് സിദ്ധാര്‍‌ഥ്.   

 സിദ്ധാര്‍ഥിന് ജന്മസിദ്ധമാണ് ചിത്രകല. രണ്ടാം വയസില്‍ കൈയ്യില്‍ പുരണ്ടതാണ് ചായക്കൂട്ട്. ഓടിച്ചാടി നടന്ന മകന്‍ പെട്ടെന്ന് മിണ്ടാതായപ്പോള്‍ മാതാപിതാക്കള്‍ക്കത് മനസിലായില്ല. എന്നാല്‍ വിദഗ്ധപരിശോധനയില്‍ ഓട്ടിസം വിഭാഗത്തില്‍പ്പെട്ട ആസ്പെര്‍ജേഴ്സ് സിന്‍ഡ്രോം എന്ന രോഗമാണ് സിദ്ധാര്‍ഥിനെന്ന് കണ്ടെത്തി. മകന്റെ വൈകല്യത്തില്‍ പകച്ചുനില്‍ക്കാതെ അവന്റെ കഴിവിനെ തിരിച്ചറിഞ്ഞ അമ്മ ജയശ്രീയാണ് സിദ്ധാര്‍ഥിനെ കൈപിടിച്ചു നടത്തിയത്. 

അമ്മയും അച്ഛനുമൊപ്പമുള്ള തന്റെ ആദ്യ കുടുംബചിത്രം മുതല്‍ നാട്ടിലെ മഴയത്ത് കടലാസ് വഞ്ചി ഒഴുക്കിയ ഓര്‍മകള്‍ വരെ ക്യാന്‍വാസില്‍ പകര്‍ത്തിയിട്ടുണ്ട് സിദ്ധാര്‍ഥ്. ഡല്‍ഹി ഹാബിറ്റാറ്റ് സെന്ററിലെ ഓപ്പണ്‍ പാംകോര്‍ട്ട് ഗാലറിയിലെ പ്രദര്‍ശനത്തിലുള്ള 38 ചിത്രങ്ങളും സിദ്ധാര്‍ഥിലെ ചിത്രക്കാരന്റെ പൂര്‍ണതയാണ്.

 ഈ വര്‍ഷം ആദ്യം കൊച്ചിയില്‍ നടത്തിയ പ്രദര്‍ശനത്തിന് വന്‍പിന്തുണയാണ് ലഭിച്ചത്. ഇതില്‍ നിന്ന് ഊര്‍ജം ഉള്‍കൊണ്ടാണ് ഡല്‍ഹിലെയും പ്രദര്‍ശനം.

MORE IN INDIA
SHOW MORE