‘അതെന്താ പക്ഷി കാഷ്ഠമാണോ?’; മോദിയെ പരിഹസിച്ച് ദിവ്യ: വിവാദം പറന്നു

divya-tweet
SHARE

അതെന്താ പക്ഷി കാഷ്ഠമാണോ? പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ദിവ്യസ്പന്ദന. സർദാർ വല്ലഭായ് പട്ടേൽ പ്രതിമയുടെ കാല്‍ച്ചുവട്ടില്‍ നില്‍ക്കുന്ന മോദിയുടെ ചിത്രത്തെ പരിഹസിച്ചാണ് ദിവ്യയുടെ ട്വീറ്റ്.

ആക്ഷേപകരമായ ട്വീറ്റിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാക്കള്‍ രംഗത്ത് എത്തി. പക്ഷി കാഷ്ഠം പോലെ കോൺഗ്രസിന്റെ മൂല്യവും താഴോട്ടാണെന്ന് ബിജെപി പ്രതികരിച്ചു. ദിവ്യയുടെ ട്വീറ്റിനെ സംബന്ധിച്ച് കോൺഗ്രസിലും എതിർപ്പുണ്ട്. ദിവ്യ പ്രധാനമന്ത്രിയ്ക്കെതിരെ പ്രയോഗിച്ച വാക്കുകൾ ന്യായീകരിക്കാനില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. 

എന്നാൽ പാർട്ടിയിൽനിന്നും തനിക്കതിരെ ഉയരുന്ന വിമർശനങ്ങളൊന്നും വകവയ്ക്കുന്നില്ലെന്ന നിലപാടിലാണ് ദിവ്യ. തന്റെ കാഴ്ച്ചപ്പാടുകൾ തന്റേത് മാത്രമാണെന്നും, ചെയ്ത പ്രവൃത്തിയെ വിശദീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതിനുള്ള വിശദീകരണം ആരും അര്‍ഹിക്കുന്നില്ലെന്നും ദിവ്യ പ്രതികരിച്ചു.

ഈ മാസം രണ്ടാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സംബന്ധിച്ചുള്ള ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചതിനെതിരെ ദിവ്യയ്ക്ക് വിമര്‍ശനം നേരിടേണ്ടി വരുന്നത്. നേരത്തെ മോദിയെ അവഹേളിക്കുന്ന തരത്തിലുള്ള ചിത്രം ട്വീറ്റ് ചെയ്തെന്ന് ആരോപിച്ച് ദിവ്യയ്‌ക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തത്.  

MORE IN INDIA
SHOW MORE