ലൈംഗിക ആഗ്രഹത്തിനു വഴങ്ങിയില്ല; 14 കാരിയുടെ തല വെട്ടി റോഡിലെറിഞ്ഞു; യുവാവ് പിടിയിൽ

dinesh-kumar
SHARE

തന്റെ ആഗ്രഹത്തിനു വഴങ്ങാത്ത എട്ടാംക്ലാസുകാരിയെ കഴുത്തറുത്ത കൊലപ്പെടുത്തിയ സംഭവത്തിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. മാത്തൂർ തളവായ്പെട്ടി സ്വദേശി ദിനേശ്കുമാർ (32) ആണ് അറസ്റ്റിലായത്. സ്വന്തം അമ്മയുടെ കൺമുന്നിൽ പിടഞ്ഞായിരുന്നു ചാമിവേലിന്റെ മകൾ രാജലക്ഷ്മിയുടെ മരണം. ഒക്ടോബർ 22 ന് വൈകിട്ട് 5 മണിയോടായിരുന്നു രാജ്യത്തെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. 

രാജലക്ഷ്മിയും അമ്മ ചിന്നപ്പൊണ്ണും വീടിനു മുന്നിൽ ഇരിക്കുമ്പോൾ പാടത്തു നിന്നു ജോലി കഴിഞ്ഞു വരുകയായിരുന്ന ദിനേശ് അമ്മയെ മർദിച്ചശേഷം കൈയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ടു രാജലക്ഷ്മിയുടെ തലവെട്ടുകയായിരുന്നു.ആളുകൾ ഓടിക്കൂടിയതോടെ പെൺകുട്ടിയുടെ തല റോഡിലെറിഞ്ഞു ദിനേശ് ഓടിപ്പോയി. പിന്നീടു സേലം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാൾക്കു മാനസിക പ്രശ്നങ്ങളുണ്ടെന്നു പൊലീസ് പറഞ്ഞു. ആത്തൂർ ഗവ.സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു രാജലക്ഷ്മി. പുഷ്പ വ്യാപാരികളാണു ദലിത് വിഭാഗത്തിൽപ്പെടുന്ന രാജലക്ഷ്മിയുടെ മാതാപിതാക്കള്‍.

ദിനേശ് കുമാർ കത്തിയുമായി പാഞ്ഞെടുക്കുന്നത് ദിനേശിന്റെ ഭാര്യ കണ്ടുവെന്നും അവർ ഒന്ന് വിളിച്ചു പറഞ്ഞിരുന്നുവെങ്കിൽ എന്റെ മകൾ മരണത്തിൽ നിന്ന് രക്ഷപ്പെടുമായിരുന്നുവെന്ന് ചിന്നപ്പൊണ്ണ് കണ്ണീരോടെ പറയുന്നു. പലപ്പോഴും തനിക്ക് വഴങ്ങാൻ ദിനേശ് 14 വയസ് മാത്രം പ്രായമുളള തന്റെ മകളെ നിർബന്ധിച്ചിരുന്നതായി ചിന്നപ്പൊണ്ണ് പറയുന്നു. രോഷാകുലനായി വീട്ടിലേയ്ക്ക് അരിവാളുമായി ദിനേശ് ഓടികയറുകയായിരുന്നു. അയാളെ തടഞ്ഞു നിർത്താനും എന്തോ പറയാനും രാജലക്ഷ്മി മുതിർന്നുവെങ്കിലും രാജലക്ഷ്മിയെ വലിച്ചിഴച്ച് തലവെട്ടുകയായിരുന്നു. 

കൊലപാതകത്തിനു രണ്ട് ദിവസം മുൻപ് ദിനേശിന്റെ ഭാര്യ ശാരദയെ തിരഞ്ഞ് വീട്ടിൽ ചെന്ന രാജലക്ഷ്മിയെ അപമാനിച്ചിരുന്നതായി അമ്മ ചിന്നപ്പൊണ്ണ് പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി അസ്വാഭാവികമായാണ് ദിനേശ് കുമാർ പെരുമാറിയിരുന്നത്. അമിത ലൈംഗികാസക്തിയുളള ഇയാളെ ചീത്തപെരുമാറ്റത്തിന്റെ പേരിലാണ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടതെന്നും ശാരദ പറഞ്ഞു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.