പ്രതിമ നിര്‍മിച്ചത് ആ ചൈനക്കാര്‍; ആ മികവറിയാന്‍ ഈ ഭീമന്‍ പാലം കാണണം

china-sea-bridge
SHARE

‘ഐക്യ പ്രതിമ’യിലൂടെ ലോകത്തെ ഉയരങ്ങളിൽ നിന്ന് ഇന്ത്യ നോക്കി കാണുകയാണ്. 2013 ഒക്ടോബർ 31 നാണ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദി, സർദാർ വല്ലഭായ് പട്ടേലിന്റെ 182 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രതിമ സ്ഥാപിക്കുന്ന കാര്യം പ്രഖ്യാപിക്കുന്നത്. ആ വർഷം തന്നെ തുടക്കമിട്ട പദ്ധതി ഇന്ന് രാജ്യത്തിനായി സമർപ്പിച്ചു. ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ പട്ടേലിന്റെ പ്രതിമയുടെ നിർമാണം ചൈനക്കാരാണ് ഏറ്റെടുത്തത്. ഇതിന് പിന്നാലെ സോഷ്യൽ ലോകം ചൈനയിലെ പുതിയ വിസ്മയ പാലത്തെയും ബന്ധപ്പെടുത്തി ചില പോസ്റ്റുകൾ പ്രചരിച്ചിരുന്നു. എന്താണ് ഇതിന് പിന്നിലെ സത്യം? 

2009 ലാണ് ചൈനയുടെ ഹൈടെക് പാലത്തിന്റെ ആസൂത്രണം നടക്കുന്നത്. 2018ൽ തന്നെ ലോകത്തിലെ ഏറ്റവും വലിയ കടൽപ്പാലം ചൈനയിൽ തുറന്നു. ഹോങ്കോങ്ങിനെയും മക്കാവുവിനെയും ചൈനയുടെ പ്രധാന ഭൂഭാഗവുമായി ബന്ധിപ്പിക്കുന്ന ഹെടെക് പാലത്തിന് 55 കിലോമീറ്ററാണു നീളം. പാലം തുറന്നതോടെ യാത്രാസമയം 3 മണിക്കൂറിൽ നിന്ന് അരമണിക്കൂറായി കുറഞ്ഞു. ചൈനയിൽ നിന്നുള്ളവർ തന്നെയാണ് ഈ പാലത്തിന്റെ ജോലികൾ പൂർത്തിയാക്കിയത്. 

2000 കോടി യുഎസ് ഡോളർ (1.48 ലക്ഷം കോടി ഇന്ത്യൻ രൂപ) ചെലവിട്ടാണ് ചൈനീസ് പാലം നിർമിച്ചത്. മക്കാവു– ഹോങ്കോങ്ങിലെ ലാന്റോ ദ്വീപ്– പ്രധാന ചൈനയിലെ ഗുവാങ്സോങ് പ്രവിശ്യയിലുള്ള ഷുഹായ് നഗരം എന്നിവയെയാണ് പാലം ബന്ധിപ്പിക്കുന്നത്. അതേസമയം ഇന്ത്യയുടെ ‘ഐക്യ പ്രതിമ’യ്ക്കുള്ള മൊത്തം പദ്ധതി തുക 2,990 കോടി രൂപയാണ്. ഇതിനായി ചൈനക്കാർ ഉൾപ്പടെ 2500 പേരാണ് രാപകൽ അധ്വാനിച്ചതെന്നത് മറ്റൊരു കാര്യം. 

ആറുവരിപ്പാതയിൽ 3 തൂക്കുപാലങ്ങൾ, 3 കൃത്രിമ ദ്വീപുകൾ, ഒരു തുരങ്കം എന്നിവയടങ്ങുന്ന എൻജിനീയറിങ് വിസ്മയമാണ് ചൈനയുടെ ഭീമൻ പാലം. 120 വർഷം നിലനിൽക്കും വിധമാണ് ഇതിന്റെ രൂപകൽപന. ഭൂകമ്പത്തെയും പ്രതിരോധിക്കും. 3 ലക്ഷം ടൺ ഭാരമുള്ള ചരക്കുകപ്പൽ ഇടിച്ചാലും കുലുങ്ങില്ല. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ് ഈ പാലം.

MORE IN INDIA
SHOW MORE