കിട്ടിയത് ഒന്നും പോരാ; ഒടുവിൽ വധുവിന്റെ വീട്ടുകാർ തലമൊട്ടയടിച്ചു വിട്ടു

groom
SHARE

കല്യാണ ദിവസം സ്ത്രീധന ആവശ്യം അതിരുകടന്നപ്പോള്‍ വധുവിന്‍റെ വീട്ടുകാര്‍ വരന്റെ തല പകുതി മൊട്ടയടിച്ച് വിട്ടു.  ലഖ്‌നൗവിലെ കുരാംനഗറിലാണ് സംഭവം നടന്നത്. വിവാഹത്തിന് 5 ദിവസം മുൻപ് സ്ത്രീധനമായി വരന്‍ ചോദിച്ചത് പൾ‌സർ ബൈക്കാണ്. വധുവിന്‍റെ വീട്ടുകാര്‍ പള്‍സര്‍ ബൈക്ക് തന്നെ വാങ്ങി നല്‍കി. എന്നാൽ പള്‍സര്‍ എത്തിയപ്പോള്‍ വിവാഹദിനത്തില്‍ വരന്‍ പുതിയ ആവശ്യവുമായി വന്നു. ഇപ്പോള്‍ വാങ്ങിയ ബൈക്കില്‍ തൃപ്തനല്ലെന്നും അപ്പാച്ചെ ബൈക്ക് വേണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. 

പെണ്ണുവീട്ടുകാര്‍ ഇതും സമ്മതിച്ചപ്പോള്‍ സ്വർണമാല വേണമെന്ന ആവശ്യം മൂന്നോട് വച്ചു. എന്നാൽ ഇത് കേട്ടതോടെ വധുവിന്റെ വീട്ടുകാരുടെ നിയന്ത്രണം നഷ്ടപ്പെട്ടു. ഇതിനിടയില്‍ വധുവിന്‍റെ പിതാവിനോട് ആരോ മോശമായി പെരുമാറുക കൂടി ചെയ്തതോടെ സംഗതി വഷളായി. വരനും ബന്ധുക്കളുമെല്ലാം മദ്യപിച്ചാണ് എത്തിയതെന്ന് പറയുന്നു. ഇവർ സ്ഥലം വിടാന്‍ നോക്കിയെങ്കിലും രോഷാകുലരായ വധുവിന്റെ വീട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ചു. സംഭവത്തിൽ വധുവിന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. അതേസമയം, തല മൊട്ടയടിച്ചത് ആരാണെന്ന് അറിയില്ലെന്നു വധുവിന്റെ കുടുംബം അറിയിച്ചു. 

MORE IN INDIA
SHOW MORE