ചുംബിച്ചു; നെഞ്ചിൽ കയ്യമർത്തി; കോൺഗ്രസിന്റെ മുൻ മന്ത്രിക്കെതിരെ ആരോപണം; മീടൂവിൽ വെളിപ്പെടുത്തൽ

metoo-sonal
SHARE

സിനിമാ രംഗത്തും മാധ്യമ രംഗത്തും മാത്രമല്ല രാഷ്ട്രീയത്തിലും മീടൂ ആരോപണങ്ങൾ കത്തിപ്പടരുകയാണ്. ഇപ്പോഴിതാ മീടൂ ക്യാമ്പയിനിൽ കോൺഗ്രസും പെട്ടിരിക്കുകയാണ്. യുപിഎ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരുന്ന കോൺഗ്രസ് നേതാവിനെതിരെയാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. വനിതാമാധ്യമപ്രവർത്തകയായ സോണാല്‍ കെല്ലോഗാണ് കോണ്‍ഗ്രസ് നേതാവിന്റെ പേര് വെളിപ്പെടുത്താതെ ആരോപണം ഉന്നയിച്ചിട്ടുള്ളത്.

തന്റെ വെബ്സൈറ്റായ ഡെയ് ലി ഓയിലാണ് കരുത്തനായ കോണ്‍ഗ്രസ് നേതാവിനെക്കുറിച്ച് വെളിപ്പെടുത്തലുള്ളത്. ആരോപണവിധേയനായ മന്ത്രി തലവനായി നടക്കുന്ന ഒരു പരിപാടി റിപ്പോര്‍ട്ട് ചെയ്യാനുള്ള ചുതമല ലഭിച്ചിരുന്നു. ഈ സമയത്തായിരുന്നു മുന്‍ മന്ത്രിയില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായതെന്ന് സോണാല്‍ പറയുന്നു. അദ്ദേഹം മാധ്യമങ്ങള്‍ക്ക് പ്രിയപ്പെട്ടവനുമായിരുന്നു. ദില്ലിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ബിരുദാനന്തര ബിരുദത്തിന് ഇംഗ്ലണ്ടിലേക്ക് പോയെന്നും സോണാല്‍ കൂട്ടിച്ചേര്‍ക്കുന്നു.

ഓരോ തവണ കാണുമ്പോഴും ചുംബിച്ചുകൊണ്ടാണ്ടാണ് അഭിവാദ്യം ചെയ്തിരുന്നതെന്നും സോണാല്‍ പറയുന്നു. ഞാന്‍ കരുതിയത് ഇത് ദില്ലിയിലെ രീതിയാണെന്നായിരുന്നു. ഗുജറാത്തില്‍ രാഷ്ട്രീയ നേതാക്കള്‍ സ്ത്രീകളെ കെട്ടിപ്പിടിച്ചോ ചുംബിച്ചോ അഭിവാദനം ചെയ്യാറില്ല. തന്റെ മുഖം കയ്യിലെടുത്ത് ചുണ്ടില്‍ ചുംബിക്കാനാണ് കോണ്‍ഗ്രസ് നേതാവ് ശ്രമിച്ചതെന്നാണ് സോണാല്‍ കുറിക്കുന്നത്. 

2014ല്‍ ദില്ലിയിലെ എംപിയുടെ ബംഗ്ലാവില്‍ വച്ചും കോണ്‍ഗ്രസ് നേതാവ് അപമര്യാദയായി പെരുമാറിയെന്നും സൊണാല്‍ പറയുന്നു. സംസാരിക്കുന്നതിനിടെ അദ്ദേഹം ബാത്ത്റൂമിലേക്ക് പോയെന്നും പോകുന്ന വഴിക്ക് തന്റെ നെഞ്ചില്‍ കയ്യമര്‍ത്തിയെന്നും അവര്‍ കുറിക്കുന്നു. എന്നെ തൊടരുതെന്ന് ഒച്ചവെച്ചതോടെ എന്ത് കൊണ്ട് എന്ന ചോദ്യമാണ് മുന്‍ മന്ത്രിയില്‍ നിന്ന് ഉണ്ടായതെന്നും സൊണാല്‍ വെളിപ്പെടുത്തുന്നു.

ആ സംഭവത്തിന് ശേഷം ഒരിക്കല്‍പ്പോലും മന്ത്രിയെ കണ്ടിട്ടില്ല. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അനുഭവങ്ങള്‍ സുഖകരമല്ലാത്തതിനാല്‍ ആണ് അത് ചെയ്യാത്തതെന്നും സൊണാല്‍ വ്യക്തമാക്കി. ഇതാണ് പരസ്യമായി മന്ത്രിക്കെതിരെ സംസാരിക്കുന്നതില്‍ നിന്ന് തന്നെ വിലക്കിയതെന്നും അവര്‍ പറയുന്നു. പറയുന്നു. എന്നാല്‍ മീടൂ ക്യാമ്പെയിന് രാജ്യത്ത് ശക്തമായതോടെ നിശബ്ദത പാലിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലാക്കി, അതുകൊണ്ടാണ് ഈ വെളിപ്പെടുത്തലെന്നും സൊണാല്‍ പറയുന്നു.

MORE IN INDIA
SHOW MORE