കൊതുകുതിരിയിൽ നിന്ന് തീ പടർന്ന് എഴുപത്തിയഞ്ചുകാരി വെന്തുമരിച്ചു

mosquito-coil
SHARE

കൊതുകുതിരിയിൽ നിന്ന് തീ പടർന്ന് എഴുപത്തിയഞ്ചുകാരി വെന്തുമരിച്ചു. ത്രിച്ചി തിരുവെരുമ്പൂർ സ്വദേശിനിയായ സരസ്വതി (75) ആണ് ദാരുണമായി മരിച്ചത്. 

രാത്രി കിടക്കാന്‍നേരത്ത് കത്തിച്ചുവച്ച കൊതുകുതിരിയില്‍നിന്ന് പുതപ്പിലേക്ക് തീ പടര്‍ന്നത് ഇവര്‍അറിഞ്ഞില്ല. മുറിയിലാകെ തീ പടര്‍ന്നതോടെ അയല്‍പക്കക്കാര്‍ഓടിയെത്തിയെങ്കിലും വാതില്‍അകത്തുനിന്ന് പൂട്ടിയിരുന്നതിനാല്‍ആര്‍ക്കും തീയണയ്ക്കാനായില്ല

ഒടുവില്‍ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍നാട്ടുകാര്‍ചേര്‍ന്ന് പുറത്തെത്തിച്ചപ്പോഴേക്കും സരസ്വതിക്ക് ഏതാണ്ട് 90 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. വൈകാതെ ഇവര്‍മരിക്കുകയും ചെയ്തു. വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സരസ്വതി കഴിഞ്ഞ ഏതാനും ആഴ്ചകളായി തിരുവെരുമ്പൂരിലെ വീട്ടില്‍തനിച്ചായിരുന്നു താമസം. 

MORE IN INDIA
SHOW MORE