രാഹുല്‍ ഈശ്വറിനെ കടന്നാക്രമിച്ച് അര്‍ണബ്; ഉത്തരം മുട്ടിച്ച വിഡിയോ വൈറല്‍

rahul-arnab
SHARE

കേരളത്തിനൊപ്പം ദേശീയ തലത്തിലും നിറയുകയാണ് ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധവും കയ്യേറ്റവും. സുപ്രീം കോടതി വിധി നടപ്പിലാക്കുമെന്ന് ഉറപ്പിച്ച് സർക്കാരും ഏതു വിധേയനയും അത് തടയുമെന്ന് പ്രഖ്യാപിച്ച് ഒരു വിഭാഗം വിശ്വാസികളും മുന്നോട്ട് പോകുമ്പോൾ കേരളം ചൂടുപിടിക്കുകയാണ്.

ഇന്ന് മല കയറാനെത്തിയ യുവതികളെ ശബരിമല സംരക്ഷണ സമിതി തടയുകയും മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിക്കുകയും ചെയ്തിരുന്നു. ദേശീയ ചാനലായ റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ പൂജ പ്രസന്നയ്ക്ക് നേരെയടക്കം ആക്രമണമുണ്ടായി. ദേശീയ മാധ്യമങ്ങളിൽ നിന്നുള്ളവരടക്കമുള്ള ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ക്കും ആക്രമണം നേരിടേണ്ടിവന്നു.

ഇൗ വിഷയം എല്ലാ മാധ്യമങ്ങളും വലിയ പ്രാധാന്യത്തോടെ ചർച്ചചെയ്യുമ്പോൾ പ്രതികരിക്കാനെത്തിയ രാഹുൽ ഇൗശ്വറിനോട് കയർക്കുന്ന അര്‍ണബ് ഗോസ്വാമിയുടെ വിഡിയോയും സോഷ്യൽ ലോകത്ത് വൈറലാവുകയാണ്. റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ചാനലിനോട് പ്രതികരിക്കാന്‍ ഫോണിൽ ചേർന്നതാണ് രാഹുൽ ഇൗശ്വർ. രാഹുല്‍ അടക്കമുള്ളവരാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് അര്‍ണബ് പറയുമ്പോൾ ഉത്തരം കിട്ടാതെ വലയുകയാണ് രാഹുൽ ഇൗശ്വർ.

MORE IN INDIA
SHOW MORE