നാലര കോടിയുടെ സ്വർണവും രണ്ടരക്കോടിയുടെ നോട്ടുകളും; അണിഞ്ഞൊരുങ്ങി ദേവീവിഗ്രഹം: ഞെട്ടൽ

sri-kanyaka-parameswari-temple
SHARE

കോടികൾ കൊണ്ട് അമ്മനാമാടിയുളള വേറിട്ട നവരാത്രി ആഘോഷത്തിൽ ഞെട്ടിയിരിക്കുകയാണ് രാജ്യം. വിശാഖപട്ടണത്തെ  ശ്രീ കന്യകാ പരമേശ്വരി ക്ഷേത്രത്തിലാണ് ദേവീവിഗ്രഹത്തെ കോടികൾ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കൊണ്ടും കറൻസി കൊണ്ടും അലങ്കരിച്ചത്. ദേവീവിഗ്രഹത്തെ അണിയിച്ചൊരുക്കാൻ ഇക്കുറി വഴിപാടായി നാലരക്കോടിയുടെ സ്വർണാഭരണങ്ങളാണ് ലഭിച്ചത്.ക്ഷേത്രം അലങ്കരിക്കാൻ വേണ്ടി മാത്രം രണ്ടരക്കോടി രൂപയുടെ കറൻസി നോട്ടുകളും ലഭിച്ചു.

ഞായറാഴ്ച പ്രത്യേക പൂജയ്ക്ക് ശേഷം സ്വര്‍ണത്തിലുള്ള ഉടയാട ഉപയോഗിച്ച് ദേവിയെ അണിയിച്ച് ഒരുക്കി. കറന്‍സിയുപയോഗിച്ചാണ് ശ്രീകോവില്‍ ഭിത്തി അലങ്കരിച്ചിരിക്കുന്നത്.  ശ്രീകോവിലിന്റെ ഭിത്തികളും നിലവുമെല്ലാം കററൻസി നോട്ടുകൾ കൊണ്ടാണ് കൊണ്ട് അലങ്കരിച്ചത്. കൂട്ടത്തിൽ വിദേശ കറൻസികളും ഉണ്ട്. ഇക്കുറി ഇരുന്നൂറോളം ഭക്തരാണ് സ്വര്‍ണ്ണവും പണവും വഴിപാടായി നല്‍കിയത്. 140 വര്‍ഷത്തെ പഴക്കമുള്ള ക്ഷേത്രമാണ് ഇവിടെയുള്ളത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സ്വർണാഭരണങ്ങളും കറൻസി നോട്ടുകളും കൊണ്ട് ദേവിയെ അണിയിച്ചൊരുക്കുന്നത് ഇവിടെ പരമ്പരാഗതമായി തുടർന്നു പോരുന്ന ആചാരമാണ്.  

MORE IN INDIA
SHOW MORE