പിസ്സ വാങ്ങിനൽകാമെന്ന് പറഞ്ഞു; മുറിയിലെത്തിച്ച് കൂട്ടബലാത്സംഗം; ഞെട്ടൽ

delhi-pizza-rape
SHARE

പിസ്സ നൽകാമെന്ന് പറഞ്ഞ് പത്താംക്ലാസുകാരിയെ നാലുപേർ ചേർന്ന് ബലാത്സംഗം ചെയ്തു. പെൺകുട്ടിയുടെ വീട്ടുടമയുടെ മകനും സുഹൃത്തുക്കളും ചേർന്നാണ് പീഡനത്തിനിരയാക്കിയത്. ഡൽഹിയിലാണ് സംഭവം. 

കൽയാൺപുരില്‍ താമസിക്കുന്ന പെൺകുട്ടിയെ പിസ്സ വാങ്ങിനൽകാമെന്ന് പറഞ്ഞ് വീട്ടുടമയുടെ മകൻ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. സുഹൃത്തുക്കൾ മുറിയിൽ കാത്തിരിക്കുകയായിരുന്നു.

നാലുപേരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവം പുറത്തുപറയരുതെന്ന് സംഘം പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. 

എന്നാൽ വീട്ടിലെത്തിയ പെൺകുട്ടി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. ഇരുവരും പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. 

സംഭവത്തിൽ നാലുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. 

MORE IN INDIA
SHOW MORE