ചായവില്‍പ്പനക്കാരന്‍റെ മകനെ പ്രധാനമന്ത്രിയാക്കാൻ ബിജെപിക്കല്ലാതെ മറ്റാർക്കും കഴിയില്ലെന്ന് അമിത് ഷാ

amith-sha-bjp
SHARE

യാതൊരു തരത്തിലുമുള്ള രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത സാധാരണക്കാരനായ ഒരു ചായവില്‍പ്പനക്കാരന്‍റെ മകനെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ പ്രധാനമന്ത്രി വരെയാക്കാൻ ബിജെപിക്കല്ലാതെ വേറൊരു രാഷ്ട്രീയ പാർട്ടിക്കും കഴിയില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. 

മധ്യപ്രദേശിലെ ഹോഷങ്കബാദില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മധ്യപ്രദേശില്‍ ബിജെപിയെ ജയിപ്പിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാണെന്നും. അടുത്ത 50 വര്‍ഷം പഞ്ചായത്ത് മുതല്‍ പാര്‍ലമെന്‍റ് വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ ബിജെപി പതാക മാത്രമേ പാറുകയുള്ളുവെന്നും അമിത് ഷാ പ്രസംഗത്തിൽ പറഞ്ഞു. മധ്യപ്രദേശിലും നവംബര്‍ 20നാണ് വോട്ടെടുപ്പ്. 2003 മുതല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് കോൺഗ്രസ് ഇത്തവണ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

MORE IN INDIA
SHOW MORE