വീണ്ടും നാവുളുക്കുന്ന വാക്കുമായി തരൂർ; അർത്ഥം ഇതാണ്!

tharoor-word
SHARE

വീണ്ടും നാവുളുക്കുന്ന കടുകട്ടി ഇംഗ്ലീഷ് വാക്കുമായി ശശി തരൂർ എംപി. ഇന്നലെ ശശി തരൂർ പ്രയോഗിച്ച ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍ (floccinaucinihilipilification) എന്ന വാക്കിന്റെ അർത്ഥം തേടി നെട്ടോട്ടമോടുകയായരുന്നു പലരും. ഇന്നിപ്പോൾ ഇത്രയും സങ്കീർണമായ വാക്ക് ഉപയോഗിച്ചതിന് ക്ഷമ ചോദിച്ച് ശശി തരൂർ എത്തിയിരിക്കുന്നത് അതിലും കട്ടിയായ വാക്കുപയോഗിച്ചാണ്. ഹിപ്പപ്പൊട്ടോമോണ്‍സ്ട്രോസെസ്ക്വിപെഡലിയോഫോബിയ(hippopotomonstrosesquipedaliophobia) എന്നാണ് ഈ പുതിയ വാക്ക്.

വലിയ വാക്കുകളോടുള്ള ഭയമെന്ന് സൂചിപ്പിക്കുന്നതാണ് ഈ പുതിയ വാക്കിന്റെ അർത്ഥം. വാക്കിന്റെ അര്‍ത്ഥം തിരഞ്ഞ് കഷ്ടപ്പെടാതിരിക്കാന്‍ തരൂർ തന്നെ അത് വ്യഖ്യാനിക്കുകയും ചെയ്തിട്ടുണ്ട്.  29 അക്ഷരങ്ങളുള്ള വാക്കിനോടുള്ള ഭയത്തെ സൂചിപ്പിച്ചുകൊണ്ടാണ് 35 അക്ഷരങ്ങളുള്ള ഈ വാക്ക് അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ പുസ്തകമായ 'ദ പാരാഡോക്സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി' എന്ന പുസ്തകം പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റിലാണ് ഫ്ലൊക്സിനോസിനിഹിലിപിലിഫിക്കേഷന്‍ എന്ന വാക്ക് തരൂര്‍ ഉപയോഗിച്ചത്. മൂല്യം കാണാതെ ഒന്നിനെ തള്ളിക്കളയുക എന്നതാണ് ഈ വാക്കിന്റെ അര്‍ത്ഥം. എന്നാല്‍ പാരഡോക്‌സിക്കല്‍ എന്നതിനേക്കള്‍ വലിയ വാക്കുകള്‍ ഒന്നും ദി പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ എന്ന പുസ്തത്തില്‍ ഇല്ലെന്നും അദ്ദേഹം കുറിച്ചു. 

MORE IN INDIA
SHOW MORE