കുടിച്ചു ലക്കുകെട്ടു; പൊലീസിന്റെ തലപൊട്ടിച്ച് അടിച്ചുവീഴ്ത്തി; വിഡിയോ

traffic-drunk
SHARE

ലഹരി തലയ്ക്കു പിടിച്ചാൽ പിന്നെ എന്ത് പൊലീസ്. കുടിച്ച് ലക്കുകെട്ട് യുവാവ് ട്രാഫിക്ക് പോലീസുകാരെ ക്രൂരമായി മർദ്ദിക്കുന്ന യുവാവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കർണാടകയിലെ ദേവനഗരിയിലാണ് സംഭവം. ട്രാഫിക് പരിശോധനയ്ക്ക് നിൽക്കുന്ന ഉദ്യോഗസ്ഥരെയാണ് ഇയാൾ ക്രൂരമായി മർദ്ദിക്കുന്നത്. 

യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസുകാർക്ക് നേരെ ഇയാൾ ചാടിവീഴുന്നത്. അത് വിഡിയോയിൽ വ്യക്തമായി കാണാൻ സാധിക്കും.മർദ്ദനത്തിൽ ഒരു പൊലീസുകാരന്റെ തല പൊട്ടി ചോരയൊലിക്കുന്നുണ്ട്. മറ്റൊരാളെ ഇടിച്ചിടുന്നുണ്ട്. ആ പൊലീസുകാരൻ സാരമായി പരുക്കേറ്റ് നിലത്തു വീഴുന്നു. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വിഡിയോ കാണാം:

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.