മുഖ്യമന്ത്രിയുടെ പോസ്റ്ററിന് താഴെ മൂത്രശങ്ക തീർത്ത് ബിജെപി മന്ത്രി; തെറ്റില്ലെന്ന് ന്യായം, വിമര്‍ശനം

minister-pees
SHARE

പൊതുസ്ഥലത്ത് മൂത്രശങ്ക തീർത്ത് രാജസ്ഥാൻ മന്ത്രി. അതും മുഖ്യമന്ത്രി വസുന്ദരരാജ സിന്ധ്യയുടെ പോസ്റ്ററിന് സമീപം. ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി ശംഭു സിംഗ് ഖതേസറാണ് വേദിക്കരികില്‍ പരസ്യമായി മൂത്രമൊ‍ഴിച്ചത്. എന്നാൽ‍ താൻ ചെയ്തതിൽ ഒരു തെറ്റുമില്ലെന്നാണ് മന്ത്രിയുടെ വാദം.ഇതൊന്നും വിവാദമാക്കേണ്ടതില്ലെന്നുംപണ്ട് മുതലേ ഇങ്ങനെയൊക്കെയല്ലേ എന്നുമാണ് മന്ത്രി ചോദിക്കുന്നത്. രാജസ്ഥാനിലെ അജ്മെറിന് സമീപമാണ് സംഭവം. 

എന്തായാലും സംഭവത്തിന്റെ ചിത്രം സോഷ്യൽ മീഡിയയയിൽ വൈറലായിരിക്കുകയാണ്. ഇതോടെ ബി ജെ പി വേദിക്ക് സമീപം ശൗചാലയങ്ങൾ ഉണ്ടായിരുന്നില്ലെന്നും രാവിലെ മുതൽ തെരഞ്ഞെടുപ്പ് റാലിയുമായി തിരക്കിലായിരുന്ന തനിക്ക് മൂത്രമൊഴിക്കാൻ കിലോമീറ്ററുകൾ പോകാൻ കഴിയില്ലായിരുന്നുവെന്നും ശംഭു സിംഗ് വ്യക്തമാക്കി. ഇതിന് സമീപം മുഖ്യമന്ത്രി വസുന്ധര രാജെയുടെ പോസ്റ്ററുമണ്ടായിരുന്നെങ്കിലും അത് തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളല്ലെന്നും ശംഭുസിംഗ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് പദ്ധതിയുടെ ലംഘനമല്ലെ ഇതെന്നാണ് ചിത്രം കണ്ടവർ എല്ലാം ചോദിക്കുന്നത്.  'ഞാൻ മൂത്രമൊഴിച്ചത് വിജനമായ പ്രദേശത്താണ്. അവിടെ ഒരാൾ അങ്ങനെ ചെയ്താൽ അസുഖം പടരുകയോ വൃത്തികേടാകുകയോ ചെയ്യില്ല. മാത്രമല്ല റാലി നടക്കുന്നതിന് സമീപമൊന്നും ശൗചാലയമില്ല. അതുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടി വന്നത്' . ശംഭു സിങിന്റെ ന്യായീകരണം ഇതാണ്. ബിജെപി റാലി നടന്ന ഈ പ്രദേശത്തിന് ലൃസമീപം ഒരു ശൗചാലയം പോലുമില്ലായിരുന്നു. ഏകദേശം 2.5 ലക്ഷം പേരാണ് റാലിയിൽ പങ്കെടുക്കാനായി ഇവിടെ എത്തിയത്. 

MORE IN INDIA
SHOW MORE