കൊന്നു കുഴിച്ചുമൂടിയത് തന്നെ; അഭയകേന്ദ്രത്തിലെ പെൺകുട്ടിയുടെ അസ്ഥികൂടം കണ്ടെത്തി

bihar-shelter-home-report
SHARE

വിവാദമായ ബിഹാര്‍ മുസാഫർപൂർ സർക്കാർ അഭയകേന്ദ്രത്തിലെ ലൈംഗികചൂഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. അഭയകേന്ദ്രത്തിലെ അന്തേവാസിയെന്ന് കരുതുന്ന പെൺകുട്ടിയുടെ അസ്ഥികൂടം സിബിഐ കണ്ടെത്തി. അഭയകേന്ദ്രത്തിലെ ഒരു പെൺകുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയെന്ന ആരോപണങ്ങളെ ശെരിവെക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തൽ. 

സിക്കന്തര്‍പൂർ പ്രദേശത്തെ ശ്മശാനത്തിലാണ് പെൺകുട്ടിയുടെ അസ്ഥികൂടം കണ്ടെത്തിയത്. അഭയകേന്ദ്രം നടത്തിപ്പുകാരനായ ബ്രജേഷ് താക്കൂറിന്റെ ഡ്രൈവറിനൊപ്പമാണ് സിബിഐ സംഘം ശ്മശാനത്തിലെത്തിയത്. തുടർച്ചയായ ചോദ്യം ചെയ്യലിനൊടുവിൽ അന്വേഷണസംഘത്തിന് മുന്നിൽ ഡ്രൈവർ പൊട്ടിക്കരഞ്ഞു. 

അഭയകേന്ദ്രത്തിലെ നാൽപ്പതോളം പെൺകുട്ടികളാണ് ലൈംഗിക പീഡനത്തിരയായത്. ഏഴിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള സംസാരശേഷിയില്ലാത്ത പെൺകുട്ടികൾ പോലും അതിക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി. ഒരു പെൺകുട്ടിയെ കൊലപ്പെടുത്തി ആരും അറിയാതെ മറവുചെയ്യുകയും ചെയ്തു. 

സംഭവത്തിൽ ബ്രജേഷിനെ വീണ്ടും ചോദ്യം ചെയ്യും. 

ബ്രജേഷിന്റെ നേതൃത്വത്തിൽ സങ്കൽപ് ഇവാൻ വികാസ് സമിതി എന്ന എൻജിഒയാണ് അഭയകേന്ദ്രം നടത്തിയിരുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 470 അന്തേവാസികൾ ഈ അഭയകേന്ദ്രത്തിൽ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. 

‌സംരക്ഷകർ തന്നെ വേട്ടക്കാരായി മാറിയ ഞെട്ടിക്കുന്ന കഥ അഭയകേന്ദ്രത്തിൽ നിന്ന് രക്ഷപെട്ട പെൺകുട്ടികൾ പ്രത്യേക പോക്സോ കോടതിക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. മയക്കുമരുന്ന് കലർത്തിയ ഭക്ഷണമാണ് ദിസവും ലഭിച്ചിരുന്നത്. ഭക്ഷണശേഷം മയക്കം അനുഭവപ്പെടുന്ന തങ്ങളെ പൂർണ നഗ്നരാക്കിയാണ് മിക്ക ദിവസവും കിടത്തിയിരുന്നത്. 

ഊഴമനുസരിച്ച് ഓരോരുത്തരെയും ഓരോ മുറിയിലേക്ക് പറഞ്ഞയക്കുന്ന പതിവുമുണ്ടായിരുന്നു. പീഡനത്തെ എതിർക്കുന്നവരെ അഭയകേന്ദ്രത്തിന്റെ നടത്തിപ്പുകാർ അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു. പീഡനം സഹിക്കവയ്യാതെ പൊട്ടിയ കുപ്പിച്ചില്ലുകൾ ഉപയോഗിച്ച് ദേഹത്ത് മുറിവുണ്ടാക്കിയ കാര്യവും ഇവർ കോടതിക്ക് മുന്നിൽ വെളിപ്പെടുത്തി.

ഒരു സന്നദ്ധസംഘടന നടത്തിയ കൗൺസിലിങ്ങിലാണ് രാജ്യത്തെ ഞെട്ടിച്ച ക്രൂരത മറനീക്കി പുറത്തുവന്നത്. 

MORE IN INDIA
SHOW MORE