ഈ കല്ലെടുത്തത് ആ കര്‍ഷകരല്ല; വൈറലായ ചിത്രത്തിന്‍റെ സത്യാവസ്ഥ ഇതാണ്

farmer-strike-viral-pic
SHARE

സോഷ്യൽ ലോകത്ത് ഒട്ടേറെ പേർ ഷെയർ ചെയ്യുകയും വൈറലായതുമായ ഒരു ചിത്രം. സമരവീര്യത്തിന്റെ പുതുചരിത്രം എന്ന വിശേഷിപ്പിച്ച് ഷെയർ ചെയ്ത ചിത്രത്തിന് പിന്നിലെ സത്യം തേടുകയായിരുന്നു സൈബർ ലോകം. ഗാന്ധിജയന്തി ദിനത്തിൽ ഡൽഹിയിൽ നടന്ന കർഷക സമരവുമായി ബന്ധപ്പെട്ട ചിത്രം എന്നരീതിയിലായിരുന്നു പ്രചാരണം.  പൊലീസിന്റെ തോക്കിൻ മുനയിൽ എറിയാൻ കല്ലുമായി നിൽക്കുന്ന ഒരു മധ്യവയസ്കന്റെ ചിത്രം വളരെ പെട്ടന്നായിരുന്നു കര്‍ഷക സമരത്തിന്റെ പേരില്‍ വൈറലായത്. 

'കൈയ്യില്‍ കല്ലുമായി നില്‍ക്കുന്ന ഒരു കര്‍ഷകനെ ഒരിക്കലും ടെററിസ്റ്റ് എന്ന് വിളിക്കാന്‍ പറ്റില്ല. എന്നാല്‍ അതേ സമയം കശ്മീരില്‍ ഒരു കുട്ടി കല്ലുമായി നിന്നാല്‍ രണ്ട് വട്ടം ചിന്തിക്കേണ്ടതുണ്ട്' എന്ന അടിക്കുറുപ്പോടുകൂടി സിപിഐ(എംഎല്‍)വനിതാ നേതാവും അക്ടിവിസ്റ്റുമായ കവിത കൃഷ്ണൻ  ചിത്രം ട്വീറ്റ് ചെയ്യുകയുണ്ടായി. ചിത്രം ട്വീറ്റ് ചെയ്തതോടെ സോഷ്യൽ ലോകത്തും വൻചർച്ചകൾക്ക് തുടക്കിമിട്ടു. 

എന്നാല്‍ ചിത്രത്തിന്റെ പിന്നിലെ സത്യം മറ്റൊന്നായിരുന്നു. 2013ൽ മീററ്റില്‍  മഹാപഞ്ചായത്തിനിടയില്‍ നടന്ന സംഘര്‍ഷത്തില്‍ ഗ്രാമവാസികളും പൊലീസും തമ്മിൽ നടന്ന സംഘര്‍ഷത്തിനിടെ ഇന്ത്യ ടുഡേ മീഡിയ ഗ്രൂപ്പ് എടുത്ത ചിത്രമാണ് ഗാന്ധിജയന്തി ദിനത്തിലെ കര്‍ഷക സമരത്തിന്റേതായി ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതിനായി ഇന്ത്യ ടുഡേയിൽ അന്ന് വന്ന ആർട്ടിക്കിളുകളും മറ്റ് വെബ്സൈറ്റുകളിൽ വന്ന ആർട്ടിക്കിളുകളും പരിശോധിക്കുകയും തുടര്‍ന്ന് കവിത കൃഷ്ണ ആംആദ്മി പാർട്ടി  നേതാവ് കബില്‍ മിശ്രക്ക് പഴയ ഫോട്ടോ ഉൾപ്പെടുത്തി ചിത്രം ഷെയർ ചെയ്യുകയായിരുന്നു. ഇതോടെയാണ് ചിത്രത്തിന്റെ പിന്നിലെ സത്യം പുറത്തുവന്നത്. പിന്നീട് കബില്‍ മിശ്ര ഇന്ത്യ ടുഡേയിൽ വന്ന ആർട്ടിക്കിൾ കൂടി ഉൾപ്പെടുത്തി ട്വീറ്റ് ചെയ്യുകയായിരുന്നു. താൻ ആദ്യം ഇട്ട പോസ്റ്റിൽ തെറ്റ് പറ്റിയെന്നും മാപ്പാക്കണമെന്നും പറഞ്ഞ് കവിത രംഗത്തെത്തിയിരുന്നു. ചിത്രം കർഷക സമരത്തിന്‍റേതല്ല എന്ന  ഹാഷ്ടാഗോടുകൂടിയാണ് കവിത കൃഷ്ണ ട്വീറ്റ് ചെയ്തത്.

MORE IN INDIA
SHOW MORE