രാംലീലയിൽ പരസ്യസംവാദത്തിന് വരൂ?; അമിത് ഷായെ വെല്ലുവിളിച്ച് കേജ്‍രിവാൾ

kejriwal
SHARE

ബിജെപി അധ്യക്ഷൻ അമിത് ഷായെ വെല്ലുവിളിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. ആം ആദ്മി സർക്കാരിനെയും മോദി സർക്കാരിനെയും താരതമ്യം ചെയ്ത് രാംലീലം മൈതാനിയിൽ അമിത് ഷാ നടത്തിയ പ്രസംഗമാണ് കേജ്‍രിവാളിനെ ചൊടിപ്പിച്ചത്. തുടർന്ന് അമിത് ഷാ പരസ്യ സംവാദത്തിന് തയ്യാറാണോ എന്ന് വെല്ലുവിളിച്ച് കേജ്‍രിവാൾ രംഗത്തെത്തി.  

മൂന്നര വർഷത്തെ ഭരണത്തിൽ ആം ആദ്മി പാർട്ടി ന്യൂഡൽഹിയില്‍ വികസനത്തെ തടയുകയാണെന്ന് രാംലീലാ മൈതാനിയിൽ ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചുകൊണ്ട് അമിത്ഷാ ആരോപിച്ചിരുന്നു. കേജ്‍രിവാൾ തുടർച്ചയായി കള്ളങ്ങൾ പറയുകയാണെന്നും അമിത് ഷാ ആരോപിച്ചു. ‌‌

ഇതിനു പിന്നാലെയാണ് തുറന്നടിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയത്. 

“പൊലീസ് വകുപ്പും ശുചീകരണവുമാണ് ഡൽഹിയിലെ  ജനങ്ങൾ നിങ്ങളെ ഏല്‍പിച്ചത്. എന്നാല്‍ അവ രണ്ടും നിങ്ങൾ വളരെ മോശമാക്കി,” കെജ്‍രിവാള്‍ ട്വിറ്ററിൽ കുറിച്ചു. "നാല് വർഷത്തിനിടയിൽ മോദിജി ചെയ്തതിനേക്കാള്‍ 10 മടങ്ങ് കൂടുതല്‍ കാര്യങ്ങൾ ഞങ്ങളുടെ സർക്കാർ ചെയ്തു. മോദിയുടെ ജനവിരുദ്ധവും തെറ്റായ പ്രവർത്തനങ്ങളും നോക്കൂ. ഇത്തരത്തിലുള്ള ഒന്നും ഞങ്ങൾ ചെയ്തിട്ടില്ല." കെജ്‍രിവാള്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ നാല് വർഷത്തിനിടയിൽ മോദി സർക്കാർ ഡൽഹിക്ക് വേണ്ടി 13.8 കോടി രൂപ ചെലവഴിച്ചതായി അമിത് ഷാ പറഞ്ഞു. എന്നാല്‍ നഗരത്തിലെ ശുചീകരണപ്രവർത്തനങ്ങൾ ബി.ജെ.പി. നിയന്ത്രിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ് നയിക്കുന്നതെന്നും  പോലീസുദ്യോഗസ്ഥരും കേന്ദ്രസർക്കാർ നിയന്ത്രണത്തിലാണെന്നും കേജ്‍രിവാൾ പറഞ്ഞു. തങ്ങൾക്കായിരുന്നുവെന്നും ഈ മേഖലയിൽ കൈവരിച്ച നേട്ടങ്ങളെ എല്ലാവരും പുകഴ്ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

MORE IN INDIA
SHOW MORE