പത്തുകോടി കുടംബങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ; ആയുഷ്മാന്‍ ഭാരത് പദ്ധതിയുമായി കേന്ദ്രം

aayushman-bharth
SHARE

ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യപദ്ധതിയെന്ന അവകാശവാദവുമായി ആയുഷ്മാന്‍ ഭാരത് പദ്ധതി ജാര്‍ഖണ്ഡില്‍ ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പദ്ധതിപ്രകാരം രാജ്യത്തെ പത്തുകോടി ദരിദ്രകുടംബങ്ങള്‍ക്ക് വര്‍ഷം അഞ്ചുലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ചൊവ്വാഴ്ച മുതല്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കും. അതേസമയം കേരളമുള്‍പ്പടഡെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ പദ്ധതിയില്‍ ഒപ്പുവച്ചിട്ടില്ല. 

ഇന്ത്യയുടെ ആരോഗ്യരംഗത്ത് വന്‍കുതിച്ചുചാട്ടം ലക്ഷ്യമിട്ട് സ്വതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി പ്രഖ്യാപിച്ചത്. 10 കോടി ദരിദ്രകുടംബങ്ങളിലെ 50 കോടി ജനങ്ങള്‍ക്ക് പദ്ധതി ഉപയോഗപ്രദമാകും. 8 കോടി ഗ്രാമീണ കുടുംബങ്ങളെയും 2 കോടി നഗരകുടുംബങ്ങള്‍ക്കും ആനൂകൂല്യങ്ങള്‍ ലഭിക്കും. 2011ലെ സാമുദായിക സെന്‍സസ് അടിസ്ഥാനപ്പെടുത്തിയാണ് അര്‍ഹരായവരെ കണ്ടെത്തുന്നത്. ഡി വണ്‍ മുതല്‍ ഡി സെവന്‍ വരെ ഏഴ് വിഭാഗങ്ങളനുസരിച്ചാകും ആനുകൂല്യങ്ങള്‍. 

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളിലും പദ്ധതി പ്രകാരം ചികില്‍സതേടാം. രോഗി ഒരുരൂപ പോലും കൈയ്യില്‍നിന്ന് ചിലവാക്കേണ്ടെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. രാജ്യവ്യാപകമായി എണ്ണായിരത്തി എഴുനൂറ്റി മുപ്പത്തിയഞ്ച് ആശുപത്രികള്‍ ഇതിനൊടകംതന്നെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

MORE IN INDIA
SHOW MORE