കുട്ടികളെ പരിശോധിച്ചു; യുപിയിൽ കഫീൽ ഖാൻ വീണ്ടും അറസ്റ്റിൽ

dr-kafeel-khan-police-custody
SHARE

ഗോരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയിലെ ഡോക്ടറായിരുന്ന കഫീല്‍ ഖാനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. ബഹ്റായ് ജില്ലാ ആശുപത്രിയില്‍ 79 ശിശു മരണങ്ങള്‍ ഉണ്ടായതിനെത്തുടര്‍ന്ന് ഉച്ചയോടെ ആശുപത്രി സന്ദര്‍ശിച്ച കഫീല്‍ ഖാനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സസ്‌പെന്‍ഷനിലായിരിക്കെ കുട്ടികളെ പരിശോധിച്ചതിനാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അനധികൃതമായാണ് കഫീല്‍ ഖാനെ കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹത്തിന്റെ സഹോദരന്‍ അദീല്‍ അഹമ്മദ് ഖാന്‍ പറഞ്ഞു.

സംസ്ഥാനത്ത് 70 ലധികം കുട്ടികള്‍ 45 ദിവസത്തിനിടെ മരിച്ചിരുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടികള്‍ക്ക് ‘നിഗൂഢമായ’ പനിയാണെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. അതേസമയം കുട്ടികളുടെ രക്ഷിതാക്കളുമായി സംസാരിച്ച ഡോ. കഫീല്‍ഖാന്‍ ഡോക്ടര്‍മാരുടെ വാദം തള്ളികളഞ്ഞു. കുട്ടികള്‍ക്ക് പ്രകടിപ്പിച്ചത് മസ്തിഷ്‌ക വീക്കത്തിന്റെ ലക്ഷണങ്ങളാണ്. ഇത് കണ്ടെത്തി ചികിത്സിക്കുന്നതിലുള്ള പിഴവാണ് മരണകാരണമെന്ന് ഡോ. കഫീല്‍ ഖാന്‍ വ്യക്തമാക്കി. ഇത് അറിഞ്ഞതോടെ പൊലീസ് ഡോക്ടറെയും കൂടെയുള്ളവരും കസ്റ്റഡിയിലെടുത്തു.

ഇവരെ സിംബൗലി ഷുഗര്‍ മില്‍ ഗസ്റ്റ് ഹൗസിലാണ് പൊലീസ് പാര്‍പ്പിച്ചിരിക്കുന്നത്. നിലവില്‍ ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സാപ്പിഴവ് വരുത്തിയെന്ന് ആരോപിച്ച് യു പി പൊലീസ് അറസ്റ്റ് ചെയ്ത ഡോ. കഫീല്‍ ഖാന്‍ ജാമ്യത്തിലാണ്.

MORE IN INDIA
SHOW MORE