വിമാനത്തിൽ യാത്രക്കാർക്ക് രക്തസ്രാവം; 30 ലക്ഷം ചോദിച്ച് യാത്രക്കാരൻ

plane-passengers
SHARE

കാബിനിലെ വായുമർദം നിയന്ത്രിക്കാൻ പൈലറ്റുമാർ മറന്നു. ഇതിനെ തുടർന്നു യാത്രക്കാർക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെവിയിൽനിന്നും മൂക്കിൽനിന്നും രക്തസ്രാവം ഉണ്ടാകുകയും ചെയ്ത സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യാത്രക്കാരൻ. ജെറ്റ് എയർവേയ്സ് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് യാത്രക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വിമാനത്തിനകത്തു നടന്ന സംഭവങ്ങളുടെ വിഡിയോ ദൃശ്യം പുറത്തുവിടുമെന്ന് ഇയാള്‍ മുന്നറിയിപ്പു നൽകി. ജെറ്റ് എയർവേയ്സുമായി ബന്ധ്പപെട്ട വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാനയാത്രയ്ക്കിടെ യാത്രക്കാർക്കു പരുക്കു പറ്റിയാൽ‌ വിമാന കമ്പനി നഷ്ടപരിഹാരം നൽകണമെന്നാണു ചട്ടം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിമാന കമ്പനി പരാജയപ്പെട്ടെന്നു ചൂണ്ടിക്കാട്ടിയാണു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. അഞ്ചുദിവസത്തേക്കു വിമാനയാത്ര നടത്തരുതെന്ന് ഡോക്ടർമാർ ഇവരോട് നിർദേശിച്ചിട്ടുണ്ട്. ഈ കാലയളവിൽ താമസ സൗകര്യം സജ്ജമാക്കണമെന്ന ഈ യാത്രക്കാരന്‍റെ ആവശ്യം തങ്ങൾ നിറവേറ്റിയതാണെന്നും ജെറ്റ് എയർവേസ് വൃത്തങ്ങൾ അറിയിച്ചു.

കാബിനിലെ വായുമർദം നിയന്ത്രിക്കാൻ പൈലറ്റുമാർ മറന്നതു മൂലമാണ് ഇത്തരമൊരു അപകടം ഉണ്ടായത്. ടർന്ന് ജെറ്റ് എയർവേയ്സിന്‍റെ മുംബൈ– ജയ്പൂർ വിമാനം വ്യാഴാഴ്ച മുംബൈയിൽ തിരിച്ചിറക്കുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ട യാത്രക്കാർക്കു വിമാനത്താവളത്തിൽ പ്രാഥമിക ശുശ്രൂഷ നൽകി. താൽക്കാലിക കേൾവിത്തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് അഞ്ചു പേരെ മുംബൈയിലെ നാനാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

MORE IN INDIA
SHOW MORE