തൊഴിലില്ലായ്മ നിരക്ക് വര്‍ധിക്കുന്നു; മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് സര്‍വേ

modi-survey
SHARE

തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധന. പ്രതിവര്‍ഷം ഒരു കോടി വീതം തൊഴിലവസരങ്ങളെന്ന വാഗ്ദാനം പാലിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ഇന്ത്യാ ടുഡേ സര്‍വേ. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവുമധികം പഴികേള്‍ക്കേണ്ടിവരിക തൊഴിലില്ലായ്മയുടെ പേരിലായിരിക്കുമെന്നും സര്‍വേയില്‍ പറയുന്നു. 

13 കോടി പുതിയ വോട്ടര്‍മാരാണ് അടുത്ത മേയ് അടുപ്പിച്ച് നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ പോളിങ്ങ് ബൂത്തിലേക്കെത്തുന്നത്. അതുകൊണ്ടുതന്നെ തൊഴിലില്ലായ്മ ഏറ്റവും പ്രധാന വിഷയമാകുമെന്ന് ഇന്ത്യാടുഡേ പറയുന്നു. ഓഗസ്റ്റില്‍ തൊഴിലില്ലായ്മ നിരക്ക് 6.32 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഒരുവര്‍ഷം ഒരുകോടി തൊഴിലവസരങ്ങള്‍ എന്ന വാഗ്ദാനമാണ് 2014ലെ തിരഞ്ഞെടുപ്പില്‍ മോദിയെ അധികാരത്തിലേക്കെത്തിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പിന് വെറും എട്ടുമാസം മാത്രം ബാക്കിനില്‍ക്കേ, വാക്കുപാലിക്കുന്നതില്‍  മോദി സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് വിശ്വസിക്കുന്നവരുടെ എണ്ണം 29 ശതമാനമായി വര്‍ധിച്ചു. 

എട്ടുമാസം മുന്‍പ് ഇത് 22 ശതമാനം മാത്രമായിരുന്നുവെന്ന് ഇന്ത്യാ ടുഡേ നടത്തിയ മൂഡ് ഓഫ് ദ നേഷന്‍ സര്‍വേയില്‍ പറയുന്നു. 2016ല്‍ സെന്‍റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റി നടത്തിയ പഠനത്തിലും, തൊഴിലില്ലായ്മയാണ് രാജ്യത്തെ വോട്ടര്‍മാരെ, പ്രത്യേകിച്ച് യുവാക്കള ഉലയ്ക്കുന്ന വിഷയമെന്ന് കണ്ടെത്തിയിരുന്നു. റയില്‍വേയില്‍ പ്രഖ്യാപിച്ചിരിക്കുന്ന, ലോകത്തെ ഏറ്റവും വലിയ നിയമനങ്ങളിലൊന്നായ, തൊണ്ണൂറായിരം ഒഴിവുകള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനമാണ് മോദി സര്‍ക്കാര്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പ്രയോഗിക്കുക. പക്ഷെ, തൊണ്ണൂറായിരം വേക്കന്‍സികള്‍ക്കായി അപേക്ഷിച്ചിരിക്കുന്നതാകട്ടെ രണ്ടുകോടി എണ്‍പതുലക്ഷം പേരും. തൊഴിലില്ലായ്മയുടെ തീവ്രത വ്യക്തമാക്കുന്നതാണിെതന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

MORE IN INDIA
SHOW MORE