‘പശുവും കുരങ്ങും സംസ്കൃതവും തമിഴും സംസാരിക്കും’; വിചിത്ര കണ്ടെത്തലുമായി നിത്യാനന്ദ, വിഡിയോ

swami-nithyanantha
SHARE

ആരെയും അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് വിവാദആൾ ദൈവം സ്വാമി നിത്യാനന്ദ. പശുക്കളെയും കുരങ്ങുകളെയും സംസാരിപ്പിക്കുന്ന പുതിയ സോഫ്റ്റ് വെയര്‍ കണ്ടെത്തിയെന്ന പ്രഖ്യാപനവുമായി നിത്യാനന്ദ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.  പശുക്കളെ കൊണ്ട് തമിഴും സംസ്‌കൃതവും സംസാരിക്കുമെന്ന് സോഷ്യല്‍ മീഡിയിയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയില്‍ ഇദ്ദേഹം പറയുന്നു. 

സൂപ്പര്‍കോണ്‍ഷ്യസ് മുന്നേറ്റമെന്നാണ് നിത്യാനന്ദ ഇൗ കണ്ടെത്തലിനെ വിശേഷിപ്പിക്കുന്നത്.  ഇക്കാര്യം ഞാന്‍ ചെയ്തു കാണിക്കാം. കുരങ്ങുകളും മറ്റു കുറച്ച് മൃഗങ്ങള്‍ക്കും മനുഷ്യരുടേതിന് സമാനമായുള്ള അവയവ വളര്‍ച്ചയില്ല. സൂപ്പര്‍കോണ്‍ഷ്യസ് ബ്രേക്ക്ത്രൂ നല്‍കിയാല്‍ ഇവയുടെ ആന്തരിക അവയവങ്ങളും മനുഷ്യരുടേതിന് സമാനമാകും. ഇക്കാര്യം, ശാസ്ത്രീയപരമായും വൈദ്യപരമായും താന്‍ സ്ഥാപിക്കും. 

ഈ കണ്ടെത്തലിൽ താൻ പൂർണവിജയം കൈവരിക്കുെമന്നും ഇയാൾ അവകാശപ്പെടുന്നു. ഒരു വര്‍ഷം കൊണ്ട് ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്തുെമന്നും ഇയാൾ വെല്ലുവിളിക്കുന്നുണ്ട്. വിഡിയോ വൈറലായതിന് പിന്നാലെ ട്രോളുകളും സജീവമായിട്ടുണ്ട്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.