മരിച്ച അച്ഛനരികെ അവൻ; ലോകത്തെ കണ്ണ് നനയിച്ച ഫോട്ടോ; ഒറ്റനാൾ സമാഹരിച്ചത് 30 ലക്ഷം

boyy
SHARE

അച്ഛന്റെ മൃതദേഹത്തിനരികെ ഇരുന്ന് കരയുന്ന മകന്റെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആ ചിത്രം ലോകം ഏറ്റെടുത്തിരിക്കുകയാണ്. ആ കുടുംബത്തിനുവേണ്ടി ഒരു ദിവസം കൊണ്ട് സമാഹരിക്കാനായത് മുപ്പത് ലക്ഷം രൂപ. മാധ്യമപ്രവർത്തകനായ ശിവ് സണ്ണിയാണ് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ശുചീകരണ തൊഴിലാളിയാണ് മരിച്ച അനിൽ.

നഗരത്തിലെ ഓവുചാൽ വൃത്തിയാക്കുന്നതിനിടെ ആണ് അപകടത്തിൽപ്പെട്ട് അനില്‍ മരിച്ചത്. ഓവുചാലില്‍ നിന്ന് തിരികെ കയറുന്നതിനിടെ കയര്‍ പൊട്ടിവീണാണ് അപകടമുണ്ടായത്. അനിലിന്റെ മൃതദേഹത്തിനരികിൽ നിന്ന് കരയുന്ന മകന്റെ ചിത്രം ശ്മശാനത്തിൽ നിന്നാണ് ശിവ് സണ്ണി പകർത്തിയത്.

മൃതദേഹത്തിനടുത്ത് നിന്ന് മകൻ മുഖം മറച്ചിരുന്ന തുണി നീക്കി കവിളിൽതൊട്ട് കരയുകയായിരുന്നുവെന്ന് ശിവ് സണ്ണി കുറിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ മരിക്കുന്ന നിരവധി ശുചീകരണ തൊഴിലാളികളില്‍ ഒരാള്‍ മാത്രമാണ് അനില്‍ എന്നും അയാളുടെ മൃതദേഹം സംസ്‌കരിക്കാനുള്ള പണം പോലും കുടുംബത്തിന്റെ കൈവശമില്ലയെന്നും ശിവ് സണ്ണി പറയുന്നുണ്ട്.  ഈ ചിത്രമാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുകയും ആ കുടുംബത്തിന് വേണ്ടി ധനസമാഹരണം നടത്തുകയും ചെയ്തത്. ഇത് രാജ്യത്തെ ശുചീകരണ തൊഴിലാളികളുടെ ദുരിതത്തിന്റെ നേർക്കാഴ്ചയാണെന്നാണ് ശിവ് സണ്ണി പറയുന്നത്.

MORE IN INDIA
SHOW MORE