താങ്കളുടെ ആശംസ ഞാന്‍ വിലമതിക്കുന്നു: മോഹന്‍ലാലിനോട് മോദി

lal-modi
SHARE

രാഷ്ട്രീയ, സിനിമാ, സാംസ്കാരിക രംഗങ്ങളിലുള്ള നിരവധി പേർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകളുമായി എത്തിയിരുന്നു. പലർക്കും മോദി മറുപടിയും നൽകി. ആശംസകളറിയിച്ച മോഹൻലാലിനും കിട്ടി പ്രധാനമന്ത്രിയുടെ മറുപടി. 

''നമ്മുടെ അനുഗ്രഹീത പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസകൾ. താങ്കളുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. നിലക്കാത്ത പ്രവൃത്തികൾക്ക് ഊർജമുണ്ടാകട്ടെ'', മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. 

അധികം വൈകാതെ മോദിയുടെ മറുപടിയുമെത്തി: ''താങ്കളുടെ ആശംസയെ ഞാൻ വിലമതിക്കുന്നു''. 

ഈ മാസമാദ്യം മോഹന്‍ലാല്‍ ഡല്‍ഹിയിലെത്തി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ചുകൊണ്ട് താരം തന്നെ രംഗത്തു വരികയും ചെയ്തു.

MORE IN INDIA
SHOW MORE