സണ്ണി ഡിയോൾ, അക്ഷയ് കുമാർ: താരപ്പടയെ പോരിനിറക്കാൻ ബിജെപി

bjp-celebrities
SHARE

2019 ലക്ഷ്യമാക്കി പുത്തൻ കരുക്കള്‍ നീക്കി ബിജെപി. പ്രമുഖരെ അണിനിരത്തി താരപ്പകിട്ടുള്ള പോരാട്ടത്തിനാകും കച്ചകെട്ടിയിറങ്ങുക എന്നുള്ള സൂചനകളാണ് പാർട്ടി നൽകുന്നത്. അക്ഷയ് കുമാര്‍, വിരേന്ദർ സേവാഗ് എന്നിവരുൾപ്പെടെയുള്ള താരപ്രമുഖരെ അടുത്ത വർഷം ബിജെപി തിരഞ്ഞെടുപ്പു ഗോദയിലിറക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. 

സിനിമക്കു പുറമേ, കലാ, സാസ്കാരിക, കായിക രംഗങ്ങളിലുള്ളവരുടെ പേരുകളും പരിഗണനയിലുണ്ട്. മോദിയുടെ നിർദേശപ്രകാരമാണ് ജനസമ്മിതിയുള്ള പ്രമുഖരെ മത്സരിപ്പിക്കുന്നത്. ഓരോ മണ്ഡ‍ലത്തിലും സ്ഥാനാർഥിയാക്കാവുന്ന അഞ്ചു പ്രമുഖരുടെ പേരുകൾ നിർദേശിക്കാൻ ബിജെപി എംപിമാരോടു മോദി ആവശ്യപ്പെട്ടിരുന്നു. 

അക്ഷയ് കുമാര്‍, സണ്ണി ഡിയോൾ, മാധുരി ദീക്ഷിത് തുടങ്ങി 70 തോളം പേർ പാർട്ടിയുടെ പരിഗണനയിലുണ്ടെന്ന് പേരു വെളിപ്പെടുത്തനാഗ്രഹിക്കാത്ത ബിജെപി നേതാവ് ഒരു ദേശീയമാധ്യത്തോട് പറഞ്ഞു. കായികരംഗത്തു നിന്നും വീരേന്ദർ സേവാഗിൻറെ പേരും പരിഗണനയിലുണ്ടെന്നാണ് സൂചന. 

തിരുവനന്തപുരത്തു നിന്നും മോഹൻലാൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ മുൻപ് പുറത്തു വന്നിരുന്നു. മോദിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം അഭ്യൂഹങ്ങൾ ശക്തവുമായിരുന്നു. എന്നാല്‍ വാർത്ത നിഷേധിച്ചുകൊണ്ട് മോഹൻലാൽ തന്നെ രംഗത്തു വരികയും ചെയ്തിരുന്നു. പാർട്ടി നേതാവിൻ‌റെ പുതിയ വെളിപ്പെടുത്തിലിനു ശേഷം ആകാംക്ഷ മുറുകുകയാണ്. 

MORE IN INDIA
SHOW MORE