ബലാത്സംഗത്തിന് കാരണം തൊഴില്ലില്ലായ്മ; വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ

prem-latha
SHARE

രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ധിക്കാനുള്ള കാരണം യുവാക്കളുടെ തൊഴില്ലില്ലായ്മയാണെന്ന് ഹരിയാനയിലെ ബി.ജെ.പി എം.എല്‍.എ പ്രേം ലത. തൊഴില്‍ ലഭിക്കാതെ വെറുതെയിരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ യുവാക്കളുടെ സമ്മര്‍ദ്ദം കൂടുന്നു.

ഇതാണ് ബലാത്സംഗം ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്നാണ് പ്രേം ലത പറഞ്ഞത്. ഹരിയാനയില്‍ 19 കാരി കൂട്ട ബലാത്സംഗം ചെയ്യപ്പെട്ടതിനു പിന്നാലെയാണ്  എം.എല്‍.എയുടെ ഈ പ്രതികരണം. എം.എല്‍.എ യുടെ പ്രതികരണത്തിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ഹരിയാനയില്‍ പത്തൊമ്പതുകാരിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. കേസില്‍ മുഖ്യപ്രതി രാജസ്ഥാനില്‍ ജോലിചെയ്യുന്ന സൈനികനാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സ്കൂളിലെ പഠനമികവിന് അവാര്‍ഡ് നേടിയ പെണ്‍കുട്ടിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. അഞ്ചുപേരുള്‍പ്പെട്ട സംഘം ബുധനാഴ്ച പെണ്‍കുട്ടിയെ കാറിലെത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്ത് പെണ്‍കുട്ടിയെ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടിയുടെ ശരീരത്തില്‍ മയക്കുമരുന്നുകള്‍ കുത്തിവെച്ചാണ് ഇവര്‍ ബലാത്സംഗം ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ പ്രതികള്‍ അടുത്തുള്ള ബസ്റ്റോപ്പില്‍ തള്ളിയിടുകയായിരുന്നു. തുടര്‍ന്ന നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തത്. കാറില്‍ തട്ടിക്കൊണ്ടുപോയ സംഘം തന്റെ ഗ്രാമത്തില്‍ തന്നെയുള്ളവരാണെന്ന് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കി.

MORE IN INDIA
SHOW MORE