കുംഭമേള ആഘോഷത്തിനായി യുപി സര്‍ക്കാര്‍ നെഹ്റുവിന്‍റെ പ്രതിമ പൊളിച്ചു, രോഷം

nehru-up
SHARE

കുംഭമേള ആഘോഷങ്ങളുടെ ഭാഗമായി നഗരമൊരുക്കാൻ ഉത്തർപ്രദേശ് സർക്കാർ ജവഹർലാൽ നെഹ്റുവിന്റെ പ്രതിമ നീക്കം ചെയ്തു. കുംഭമേളയുടെ ഭാഗമായി നഗരം മോടികൂട്ടുന്നതിനായിട്ടാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിശദീകരണം. എന്നാൽ ജവഹർലാൽ നെഹ്റുവിന്റെ പ്രതിമയ്ക്ക് സമീപമുണ്ടായിരുന്ന ആർ എസ് എസ് നേതാവ് ദീൻ ദയാൽ ഉപാദ്യായയുടെ പ്രതിമ നീക്കം ചെയ്തില്ല. ഇതോടെ സർക്കാർ നടപടി വൻവിവാദമായിരിക്കുകയാണ്. 

സർക്കാർ നടപടിയിൽ പ്രതിഷേധിച്ച കോൺഗ്രസ് രംഗത്തെത്തി. രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രിയെ അപമാനിക്കുന്നതാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ തീരുമാനമെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസിനെ പിന്തുണച്ച്  സമാജ്‍വാദി പാര്‍ട്ടിയും രംഗത്തെത്തി. പ്രതിമ നീക്കം ചെയ്യാനെത്തിയവരെ തടഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മുദ്രാവാക്യം മുഴക്കി. അതേസമയം റോഡിന് നടുക്കായതിനാലാണ് പ്രതിമ പൊളിച്ചതെന്നും ഇത് തൊട്ടടുത്തുള്ള പാര്‍ക്കില്‍ മാറ്റി സ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

MORE IN INDIA
SHOW MORE