ഉയർന്ന റാങ്കും രാഷ്ട്രപതിയുടെ മെഡലും നേടിയ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി

haryana-gangrape
SHARE

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ പെൺകുട്ടി ഹരിയാനയിൽ കൂട്ടബലാത്സംഗത്തിനിരയായി. അബോധാവസ്ഥയിലായ പെൺകുട്ടിയെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നേട്ടത്തിന് രാഷ്ട്രപതിയിൽ നിന്ന് മെഡൽ നേടിയ പെൺകുട്ടിക്കാണ് ദുരനുഭവം. 

പ്ലസ് ടു വിദ്യാർഥിനിയായ പെൺകുട്ടി റെവാരിയിലെ കോച്ചിങ് സെന്ററിലേക്ക് പോകും വഴിയാണ് സംഭവം. കാറിലെത്തിയ മൂന്നംഗസംഘം പെൺകുട്ടിയെ സമീപത്തെ വയലിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. 

വയലിൽ വെച്ച് മൂന്നുപേരും ചേർന്ന് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കുകയായിരുന്നു. വയലിലുണ്ടായിരുന്ന മറ്റുചിലരും യുവാക്കൾക്കൊപ്പം ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചു. 

എല്ലാവരും തന്റെ ഗ്രാമത്തിലുള്ളവരാണെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. 

പരാതിയിൽ കേസെടുക്കാനോ എഫ്ഐആര്‍ രജിസ്റ്റർ ചെയ്യാനോ പൊലീസ് തയ്യാറായില്ലെന്ന് പെൺകുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. നിരവധി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങിയ ശേഷമാണ് സീറോ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 

കുറ്റകൃത്യം നടന്ന പ്രദേശത്തിന് പുറത്തുള്ള പൊലീസ് രജിസ്റ്റർ ചെയ്യുന്ന എഫ്ഐആർ ആണ് സീറോ എഫ്ഐആർ.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.