മദ്യപിച്ച് ലക്കുകെട്ടു ജീവനുള്ള പാമ്പിനെ വിഴുങ്ങി; ആൾ മരിച്ചു; വി‍ഡിയോ വൈറലായി

drunk-man-eats-snake
SHARE

വെള്ളമടിച്ചു പാമ്പാകുക എന്നൊരു പ്രയോഗം തന്നെയുണ്ട്. എന്നാൽ മദ്യപിച്ച് ലക്കുകെട്ട് പാമ്പിനെ വിഴുങ്ങി എന്നു കേട്ടിട്ടുണ്ടോ? ഇത് പ്രയോഗമല്ല, നടന്ന കാര്യമാണ്. പാമ്പിനെ വിഴുങ്ങിയ ആൾ വിഷം ഉള്ളിൽ ചെന്ന് മരിക്കുകയും ചെയ്തു.

ഉത്തർപ്രദേശിലെ അമോറ ജില്ലയിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് ജീവനുള്ള പാമ്പിനെ എടുത്ത് അഭ്യാസം കാണിക്കുന്ന മഹിപാൽ സിങ്ങ് എന്നയാളുടെ വിഡിയോ നവമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രദേശവാസികളിൽ ചിലർ അഭ്യാസം പ്രോത്സാഹിപ്പിക്കുകയും ഇത് ഫോണിൽ പകർത്തുകയും ചെയ്തു.

പോത്സാഹനം കൂടിവന്നപ്പോഴാണ് സിങ്ങ് ആ കടുംകൈ ചെയ്തത്. കാഴ്ചക്കാരിലൊരാളുടെ വാക്കു കേട്ട് പാമ്പിനെ എടുത്തങ്ങ് വിഴുങ്ങി.

വീട്ടിലെത്തിയപ്പോഴാണ് കാര്യമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചു തുടങ്ങിയത്. പല തവണ ഛർദിച്ചെങ്കിലും പാമ്പ് പുറത്തേക്കു വന്നില്ല. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും വിഷം ഉള്ളിൽ ചെന്ന് മഹിപാൽ മരിച്ചിരുന്നു. 

MORE IN INDIA
SHOW MORE