യാത്രച്ചെലവിൽ ഡൽഹി മെട്രോ ലോകത്ത് രണ്ടാമൻ

delhi-metro
SHARE

യാത്രാച്ചെലവിന്റെ കാര്യത്തില്‍ ലോകത്തെ മെട്രോകളില്‍ ഡല്‍ഹി മെട്രോ രണ്ടാമത്.  മുംബൈ മെട്രോ നാലാമത്. വിയറ്റ്നാമിലെ ഹനോയ് മെട്രോയിലെ യാത്രയ്ക്കാണ് ചെലവേറെ. ഓരോ വ്യക്തിയുടെയും കുടുംബ വരുമാനത്തില്‍ നിന്ന് മെട്രോ യാത്രയ്ക്കായി ചെലവിടേണ്ടിവരുന്ന തുകയുടെ ശരാശരിയെടുത്താണ് മെട്രോ ചെലവ് കണക്കാക്കിയത്. ഇത്തരത്തില്‍ നോക്കിയാല്‍ നിത്യേന  ഡല്‍ഹി മെട്രോയില്‍ യാത്രചെയ്യുന്ന ഒരാള്‍ തന്റെ വരുമാനത്തിന്റെ 14 ശതമാനം മെട്രോ ടിക്കറ്റിനായി ചെലവഴിക്കേണ്ടിവരും. 

അതേസമയം, കണക്ടിവിറ്റിയുടെ കാര്യത്തില്‍ ഡല്‍ഹി മെട്രോ പ്രശസ്തമാണെന്ന് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് നടത്തിയ പഠനത്തില്‍ പറയുന്നു.  നാലാം സ്ഥാനത്തുള്ള മുംബൈ മെട്രോയിലെ യാത്രക്കായി, വരുമാനത്തിന്റെ 8 ശതമാനം ചെലവഴിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ മെട്രോയുടെ കണക്ടിവിറ്റി ഇനിയും പുരോഗമിക്കുന്നതേയുള്ളൂ. ചെലവിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍കുന്ന വിയറ്റ്നാമിലെ ഹനോയ് മെട്രോ, യാത്രക്കാരന്റെ ആകെ വരുമാനത്തിന്റെ 25 ശതമാനവും ഈടാക്കുന്നുണ്ട്. 

യാത്രാച്ചെലവില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്‍പത് മെട്രോകളുടെ പട്ടികയാണ് സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് തയ്യാറാക്കിയത്. ഇതില്‍ ഒന്‍പതാം സ്ഥാനത്തുള്ള അര്‍ജന്റീനയിലെ ബ്യൂണസ്അയേഴ്സ് മെട്രോയ്ക്ക് യാത്രക്കാരന്‍ ചെലവിടേണ്ടിവരുന്നത് ആകെ വരുമാനത്തിന്റെ രണ്ടു ശതമാനം മാത്രം. തൊട്ടടുത്തുള്ളത് യുക്രെയ്നിലെ കീവ് മെട്രോയ്ക്ക് ചെലവാക്കേണ്ടത് 3 ശതമാനവും. ഈജിപ്റ്റിലെ കയ്റോ മെട്രോയ്ക്ക് നാലും മെക്സിക്കോയിലെ മെക്സിക്കോസിറ്റി മെട്രോ ആറും ഇന്തൊനീഷ്യയിലെ ജക്കാര്‍ത്ത മെട്രോയ്ക്ക് ആറും ശതമാനം വീതമാണ് ചെലവ്. 

MORE IN INDIA
SHOW MORE