അന്ന് 377 ഇല്ലായിരുന്നെങ്കിൽ...? പോയ കാലത്തെ മുറിവുണങ്ങാതെ ഇനിയും ചിലർ

section377
SHARE

നിയമസാധുത ലഭിച്ചു, എന്നാൽ എത്ര പേർ ഇപ്പോഴും സ്വവർഗ വിവാഹത്തിന് ആളുകൾ ധാർമ്മിക സാധുത നൽകിയോ എന്ന ചോദ്യം നിലനില്‍ക്കുന്നുണ്ട്. നിയമപരമായി, എന്നാൽ സാധാരണമാകാൻ ഇനിയുമേറെ സമയം വേണം. 

എന്നാൽ ഈ ചരിത്രവിധി പോരാടിയവർക്ക് ഊർജ്ജം തന്നെയാണ്. നിങ്ങളും ഞങ്ങളുമില്ലാതെ നമ്മളായി ജീവിക്കാൻ അനേകം പേർക്ക് ധൈര്യം പകരുന്നതാണ്. എന്നാൽ പലരിലും പോയ കാലത്തെ മുറിവുണങ്ങിയിട്ടില്ല ഇനിയും. 

നാലു വർഷങ്ങൾക്കു മുൻപാണ് അലിയുടെ പങ്കാളി ഡൽഹിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയാകുന്നത്. പൊലീസിൽ പരാതിപ്പെടാൻ പോലും അവന് ഭയമായിരുന്നുവെന്ന് അലി പറയുന്നു. ''സ്വത്വം വെളിപ്പെടുത്തിയാൽ ആളുകൾ കളിയാക്കുമോ എന്ന പേടിയായിരുന്നു ഉള്ളില്‍. ആ മാനസികാവസ്ഥയിൽ നിന്നും മുക്തി നേടാൻ ഒരുപാട് നാളെടുത്തു. സെക്ഷൻ 377 അന്നില്ലായിരുന്നെങ്കിൽ അവന് നീതി ലഭിക്കുമായിരുന്നു'', അലി പറയുന്നു.

ഗേ ആയതിൻറെ പേരിൽ വീട്ടിൽ നിന്നും ആട്ടിയിറക്കപ്പെട്ടയാളാണ് മിഖായേൽ. ഇളയെ സഹോദരനെ താൻ ഉപദ്രവിക്കുമോ എന്ന ഭയമായിരുന്നു രണ്ടാനമ്മക്കെന്ന് മിഖായേൽ പറയുന്നു. ''വിധി വന്നപ്പോൾ അച്ഛൻ വിളിച്ചു. അഭിനന്ദമറിയിച്ചു. അതെന്നെ സന്തോഷിപ്പിച്ചു, എന്നെ ദു:ഖിപ്പിച്ചു, എന്നെ കുഴപ്പിക്കുകയും ചെയ്തു'', മിഖായേൽ പറയുന്നു. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.