ചരിത്രവിധിക്ക് പിന്നാലെ ഫ്ലാഷ്മോബ്; ചുവടുവെച്ച് ഹോട്ടൽ ജീവനക്കാർ; വിഡിയോ

377-celebrations
SHARE

സെക്ഷൻ 377 റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതിക്ക് പിന്നാലെ രാജ്യം ആഘോഷിക്കുകയാണ്. ജൽഹിയിലെ ലളിത് ഹോട്ടലിലെ ജീവനക്കാരും ആഘോഷങ്ങളിൽ പങ്കുചേരുകയാണ്.

സുപ്രീം കോടതി വിധിയെ ഒന്നിച്ച് ഫ്ലാഷ്മോബിനൊത്ത് ചുവടുവെച്ചാണ് ഇവർ സ്വാഗതം ചെയ്തത്. ലളിത് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ കേശവ് സുരിയുടെ നേതൃത്വത്തിലായിരുന്നു ആഘോഷങ്ങൾ. പ്രമുഖ എൽജിബിറ്റി ആക്ടിവിസ്റ്റ് കൂടിയാണ് സുരി. 

മഴവിൽ നിറങ്ങളിലുള്ള സ്കാഫുകൾ ധരിച്ചാണ് ജീവനക്കാർ ചുവടുവെച്ചത്. വിധിക്കുവേണ്ടിയ പോരാടിയ എല്ലാവർക്കും സുരി നന്ദി പറഞ്ഞു.

ചരിത്രവിധി ഇങ്ങനെ: പരസ്പരസമ്മതത്തോടെയുള്ള സ്വവര്‍ഗരതി കുറ്റകരമല്ലെന്ന് സുപ്രീംകോടതി. സ്വവര്‍ഗരതി നിയമവിധേയമെന്നും ചരിത്രവിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി. സ്വവര്‍ഗരതി കുറ്റകരമാക്കുന്ന ഐപിസി 377–ാം വകുപ്പിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണ്.

മറ്റ് പ്രകൃതിവിരുദ്ധ ലൈംഗികവേഴ്ചകള്‍ കുറ്റകരമായി തുടരുമെന്നും ഭരണഘടനാബഞ്ചിന്റേ ചരിത്രവിധിയിൽ പറയുന്നു. വ്യത്യസ്തവ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചതായും കോടതി നിരീക്ഷിച്ചു. പരമ്പരാഗതകാഴ്ചപ്പാടുകള്‍ ഉപേക്ഷിക്കാനുള്ള സമയമായെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രസ്താവിച്ചു.

വകുപ്പ് യുക്തിഹീനവും ഏകപക്ഷീയവുമെന്നും  ഭിന്നലൈംഗികസമൂഹം എല്ലാ ഭരണഘടനാഅവകാശങ്ങള്‍‌ക്കും അര്‍ഹരാണെന്നും ഭരണഘടനാബഞ്ച് ചൂണ്ടിക്കാട്ടി.

ജീവിക്കാനും സ്വകാര്യതയ്ക്കും തുല്യതയ്ക്കുമുള്ള  അവകാശങ്ങളില്‍ ലൈംഗികാഭിരുചിയേയും ഉള്‍പ്പെടുത്തുന്നതാണ് ചരിത്രവിധി. 2009 ല്‍ ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച വിധി പുനസ്ഥാപിക്കുന്നതിന് തുല്യമാണ് സുപ്രീംകോടതിവിധി. ഹൈക്കോടതി വിധി റദ്ദാക്കിയ 2013 ലെ സുപ്രീംകോടതി ഡിവിഷന്‍ ബഞ്ചിന്റെ നടപടിയും ഭരണഘടനാബഞ്ച് വിധിയോടെ അപ്രസക്തമായി.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.