മോദി സർക്കാരിനോട് യുദ്ധം പ്രഖ്യാപിച്ച് ലക്ഷങ്ങള്‍ ഡല്‍ഹിയില്‍; കര്‍ഷക–തൊഴിലാളി രോഷം

kisan-march-t
SHARE

മോദി സർക്കാരിനൊടുള്ള യുദ്ധപ്രഖ്യാപനമായി ഡൽഹിയിൽ കർഷക-തൊഴിലാളി സംഘടനകളുടെ മഹാപാർലമെന്റ് മാർച്ച്. രാംലീല മൈതാനത്തുനിന്നാരംഭിച്ച മാർച്ചിൽ മൂന്നു ലക്ഷം പേർ പങ്കെടുക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ലോങ്ങ് മാർച്ചിന്റെ രണ്ടാം ഘട്ടം മാത്രമാണിതെന്നാണ് സംഘടകരുടെ മുന്നറിയിപ്പ്.

വിളകൾക്ക് ന്യായമായ താങ്ങുവില ഉറപ്പാക്കുക, മാന്യമായ വേതനവ്യവസ്ഥ നടപ്പാക്കുക, കാർഷികകടം എഴുതിത്തള്ളുക തുടങ്ങി പതിനഞ്ചിന ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. അഖിലേന്ത്യ കിസാൻ സഭ, CITU, അഗ്രികൾച്ചർ വർക്കേഴ്സ് യൂണിയൻ അടക്കം അൻപതോളം കർഷക- തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് സമരം. രാംലീല  മൈതാനത്തുനിന്ന് രാവിലെ 8.30നാരംഭിച്ച മാർച്ചിന്റെ തുടക്കം എഴ് കിലോമീറ്റർ ഇപ്പുറമുള്ള പാർലമെന്റ് സ്ട്രീറ്റിൽ എത്തിയപ്പോഴും ആളുകളുടെ ഒഴുക്ക് തുടരുകയായിരുന്നു. കോർപറേറ്റുകൾക്ക് മുൻപിൽ അടിയറവ് പറഞ്ഞ മോദി സർക്കാരിന് കനത്ത തിരിച്ചടി നൽകുമെന്ന് അഖിലേന്ത്യ കിസാൻ സഭ നേതാവ് വിജു കൃഷ്ണൻ പറഞ്ഞു.

സമരത്തിന്റെ അടുത്ത ഘട്ടമായി നവംബറിൽ രാജ്യത്തിന്റെ നാല് ഭാഗത്തുനിന്നും ഡൽഹിയിലേക്ക് ലോങ്ങ് മാർച്ച് നടത്തും. പ്രളയക്കെടുതി അവഗണിച്ചും കേരളത്തിൽ നിന്ന് പതിനായിരത്തിലധികം കർഷകരും, തൊഴിലാളികളും സമരത്തിന്റെ ഭാഗമായി.

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.