'ഞാനെന്തിന് മാപ്പുപറയണം'?; രോഷങ്ങൾക്കിടെ അറസ്റ്റിനെ ന്യായീകരിച്ച് ബിജെപി അധ്യക്ഷ

tamilasai-justifies-arerst
SHARE

യുവ എഴുത്തുകാരിയും ഗവേഷകവിദ്യാർഥിയുമായ ലോയിസ് സോഫിയയുടെ അറസ്റ്റിനെ ന്യായീകരിച്ച് ബിജെപി തമിഴ്നാട് പ്രസിഡന്റ് തമിഴസൈ സൗന്ദരരാജൻ. തമിഴസൈ കേൾക്കെ വിമാനത്താവളത്തിൽ വെച്ച് ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ചതിനാണ് ലോയിസിനെ അറസ്റ്റ് ചെയ്തത്. ലോയിസിന് ജാമ്യം അനുവദിച്ചു.

''ഞാനെന്തിന് മാപ്പുപറയണം''? ലോയിസിന്റെ അറസ്റ്റിനെത്തുടർന്ന് ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളുടെ പ്രതിഷേധത്തോട് തമിഴസൈ പ്രതികരിച്ചത് ഇങ്ങനെ. തമിഴ്നാട്ടിൽ മാത്രമല്ല, രാജ്യത്തുടനീളം സംഭവത്തിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. 

കാനഡയിൽ ഗവേഷകവിദ്യാർഥിയായ ലോയിസ് തൂത്തുക്കുടിയിലേക്കുള്ള യാത്രക്കിടെ വിമാനത്തിൽ തമിഴസൈയെ കണ്ടിരുന്നു. തമിഴസൈ സൗന്ദരരാജനൊപ്പമാണ് യാത്ര ചെയ്യുന്നത് എന്നറിയിച്ച് ലോയീസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിങ്ങനെ: ''തമിഴസൈ സൗന്ദരരാജനൊപ്പമാണ് യാത്ര ചെയ്യുന്നത്. ഡൗൺ വിത് മോദി–ബിജെപി–ആർഎസ്എസ് ഫാസിസ്റ്റ് ഗവൺമെന്റ് എന്നുറക്കെ വിളിച്ചുപറയണമെന്നുണ്ടെനിക്ക്. വിമാനത്തിൽ നിന്നെന്നെ ഇറക്കിവിടുമോ''?

മണിക്കൂറുകൾക്കുശേഷം വിമാനത്താവളത്തിൽ വെച്ച് തമിഴസൈ കേൾക്കെ ലോയിസ് ബിജെപി വിരുദ്ധ മുദ്രാവാക്യം വിളിച്ചു. 

തുടർന്ന് ലോയിസിനെ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു. അവരൊരു സാധാരണ യാത്രക്കാരിയാണെന്ന് കരുതുന്നില്ലെന്നും തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടാകാമെന്നും അറസ്റ്റിനുശേഷം തമിഴസൈ പ്രതികരിച്ചിരുന്നു.

MORE IN INDIA
SHOW MORE