കാണാതായ 9 പേര്‍ക്കായി തിരച്ചിൽ ഊർജിതം; കപ്പൽ മംഗലാപുരത്ത്

ship-boat-1
SHARE

കൊച്ചി മുനമ്പത്തിനടുത്ത് മല്‍സ്യബന്ധന ബോട്ടിലിടിച്ചതെന്ന് കരുതുന്ന കപ്പല്‍ വിശദ പരിശോധനകള്‍ക്കായി മംഗലാപുരത്ത് നങ്കൂരമിട്ടു. ഷിപ്പിംഗ് കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുളള കപ്പല്‍ അപകടത്തിനു േശഷം നിര്‍ത്താതെ പോയതാണ് ദുരന്ത വ്യാപ്തി കൂട്ടിയതെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ കുറ്റപ്പെടുത്തി. കാണാതായ ഒമ്പതു മല്‍സ്യതൊഴിലാളികള്‍ക്കായുളള തിരച്ചിലില്‍ ആശാവഹമായ പുരോഗതിയില്ല. 

ഇന്ന് രാവിലെയാണ് അപകടത്തിന് കാരണമായതെന്ന് കരുതുന്ന എം.വി.ദേശ് ശക്തി എന്ന കപ്പല്‍ കേന്ദ്ര കപ്പല്‍ മന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരം മംഗലാപുരം തുറമുഖത്തിനടുത്ത് നങ്കൂരമിട്ടിത്. കൊച്ചിയില്‍ നിന്നുളള മര്‍ക്കന്‍റൈല്‍ മറൈന്‍ ഉദ്യോഗസ്ഥര്‍ കൂടി എത്തിയ ശേഷം കപ്പല്‍ തുറമുഖത്തെത്തിച്ച് വിശദമായ പരിശോധന നടത്തും. കപ്പലിന്‍റെ വോയേജ് ഡാറ്റാ റെക്കോര്‍ഡറടക്കം പരിശോധിച്ച േശഷം മാത്രമേ അപകടത്തിനു കാരണമായത് എം.വി.ദേശ് ശക്തി തന്നെയോ കാര്യത്തില്‍ സ്ഥിരീകരണമുണ്ടാകൂ.  അപകട ശേഷം കപ്പല്‍ നിര്‍ത്താതെ പോയതിനെ വിമര്‍ശിച്ച സംസ്ഥാന ഫിഷറീസ് മന്ത്രി കപ്പലിന്‍റെ കേന്ദ്ര കപ്പല്‍ മന്ത്രാലയത്തിന്‍റെ അടിയന്തര ഇടപെടലും ആവശ്യപ്പെട്ടു.

കാണാതായ ഒമ്പതു മല്‍സ്യതൊഴിലാളികളിലാരെയും ഇനിയും കണ്ടെത്താനായിട്ടില്ല. നാവികസേനയ്ക്കും തീരസംരക്ഷണ സേനയ്ക്കും പുറമേ കുളച്ചലില്‍ നിന്നുളള നാല്‍പ്പത് മല്‍സ്യബന്ധന ബോട്ടുകളും മുനമ്പത്തു നിന്നുളള ഏഴു ബോട്ടുകളും തിരച്ചില്‍ തുടരുകയാണ്. തകര്‍ന്ന ബോട്ടിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുളള ശ്രമങ്ങളും വിജയിച്ചിട്ടില്ല.

MORE IN BREAKING NEWS
SHOW MORE