നോട്ടുനിരോധനം കള്ളപ്പണക്കാര്‍ക്കായി മോദി ചെയ്തത്; രൂക്ഷഭാഷയില്‍ രാഹുല്‍

modi-rahul-t
SHARE

നോട്ട് നിരോധനത്തില്‍ പ്രധാനമന്ത്രിക്കും, ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണ്. അഴിമതിക്കാരേയും കള്ളപ്പണക്കാരേയും സംരക്ഷിക്കാനാണ് നോട്ട് നിരോധനം നടപ്പാക്കിയത്. നിരോധിച്ച 99.3 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന ആർബിഐ വാർഷിക റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. 

അഴിമതിക്കാരെയും കള്ളപ്പണക്കാരെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് പ്രധാനമന്ത്രി നോട്ട് നിരോധിച്ചത്. നോട്ടുനിരോധനസമയത്ത് മോദിയുടെ സുഹൃത്തുക്കൾ കള്ളപ്പണം വെളുപ്പിച്ചു. ഇതുതന്നെയായിരുന്നു മോദിയുടെ ലക്ഷ്യവും. 

നോട്ടുനിരോധനം അബദ്ധമായിരുന്നില്ല, അത് മനപ്പൂർവ്വമെടുത്ത തീരുമാനമായിരുന്നു. പ്രധാനമന്ത്രിയുെട തീരുമാനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തെന്നും വാർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

റഫാല്‍ ഇടപാട് സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പിൻവലിച്ചതിൽ പതിനഞ്ചുലക്ഷത്തി മുപ്പത്തിയൊന്ന് ലക്ഷംകോടിയുടെ നോട്ടുകളാണ് ബാങ്കുകളിൽ തിരിച്ചെത്തിയത്. നോട്ട് പിൻവലിക്കൽ തീരുമാനം പരാജയമാണെന്ന വാദങ്ങളെ ശരിവയ്ക്കുന്നതാണ് ആർബിഐയുടെ പുതിയകണക്ക്.

റിസർവ് ബാങ്കിന്‍റെ 2017-18 വാർഷികറിപ്പോർട്ടിലാണ് തിരികെയെത്തിയ നോട്ടുകളെക്കുറിച്ചുള്ള കണക്കുകളുള്ളത്. 500ന്‍റെ  1000ന്‍റെയും 15.42 ലക്ഷം കോടിയുടെ നോട്ടുകളാണ് പിൻവലിച്ചത്. ഇതിൽ 15.31 ലക്ഷം കോടി മൂല്യമുള്ള കറൻസികൾ തിരികെയെത്തി. അതായത്, പിൻവലിച്ചതിൽ 99.3 ശതമാനംനോട്ടുകൾ.

 ബാക്കി, പതിനായിരംകോടിയുടെ നോട്ടുകൾ മാത്രമാണ് തിരികെയെത്താത്തത്. നോട്ട് പിൻവലിച്ച് 21 മാസത്തിന് ശേഷമാണ് ആർബിഐ കൃത്യമായ കണക്ക് പുറത്തുവിടുന്നത്. ഇത്തരം ചോദ്യങ്ങൾക്ക് നോട്ടുകൾ എണ്ണിതീർന്നിട്ടില്ലെന്നായിരുന്നു ഇതുവരെയുള്ള റിസർവ് ബാങ്കിൻറെ മറുപടി.

നോട്ടുകൾ പിൻവലിച്ച കേന്ദ്രസർക്കാരിന്റെയും ആർബിഐയുടെയും തീരുമാനം പരാജയമായിരുന്നുവെന്ന ആരോപണത്തിന് കരുത്ത് പകരുന്നതാണ് പുറത്തുവന്നകണക്കുകൾ. കള്ളപ്പണം തടയാനെന്ന പേരിൽ 2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നോട്ട് പിൻവലിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.

MORE IN INDIA
SHOW MORE