വിവാഹം നേരത്തെ കഴിഞ്ഞെന്ന് രാഹുൽ; വധു ആരെന്നറിഞ്ഞാൽ ഞെട്ടും: ചിരിമറുപടി

rahul-gandhi
SHARE

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്ന് വിവാഹിതനാകും എന്ന് കാത്തിരിക്കുകയാണ് പലരും. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രാഹുൽ. തന്റെ വിവാഹം നേരത്തെ കഴിഞ്ഞുവെന്നും കോൺഗ്രസാണ് ഭാര്യയെന്നുമാണ് രാഹുൽ പറയുന്നത്. 

ഹൈദരാബാദിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടെയാണ് രാഹുലിന്റെ രസകരമായ വെളിപ്പെടുത്തൽ. മാധ്യമപ്രവർത്തകരിൽ ‍ഒരാളാണ് രാഹുലിനോട് വിവാഹത്തെക്കുറിച്ച് ചോദിച്ചത്.  ഇപ്പോൾ വിവാഹിതനാകാൻ ഉദ്ദേശ്യമില്ലെന്നും തന്റെ വിവാഹം നേരത്തെ തന്നെ കോൺഗ്രസുമായി കഴിഞ്ഞുവെന്നും രാഹുൽ മറുപടി നൽകി. 2019-ൽ നരേന്ദ്രമോദി സർക്കാര്‍ അധികാരത്തിലേറില്ലെന്നും രാഹുൽ പറഞ്ഞു. 230 ലോക്സഭ സീറ്റുപോലും ബിജെപിക്ക് ലഭിക്കില്ലെന്നും എങ്ങനെയും മോദിയെ താഴെയിറക്കുകയാണ് തന്റെ പ്രഥമലക്ഷ്യമെന്നും രാഹുൽ വ്യക്തമാക്കി.

തെലങ്കാനയിലും കോൺഗ്രസ് അധികാരത്തിലേറുമെന്ന് രാഹുൽ ഉറപ്പിക്കുന്നു. എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ രാഷ്ട്രീയ പാർട്ടികളുമായി സഖ്യം ചേരുകയാണ് കോൺഗ്രസ് തീരുമാനം. ഇതുവഴി ബിജെപിയെയും മോദിയെയും കൂപ്പുകുത്തിക്കാമെന്ന് കരുതുന്നതായും രാഹുൽ വ്യക്തമാക്കുന്നു. 

MORE IN INDIA
SHOW MORE