'എനിക്ക് അച്ഛനെപ്പോലെ..'; ആ ദയാവായ്പ് ഓര്‍ത്ത് സ്റ്റാലിന് സോണിയയുടെ കത്ത്

sonia-gandhi-karunanidhi-1
SHARE

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി കരുണാനിധിയെ അനുസ്മരിച്ച് മകൻ എം കെ സ്റ്റാലിന് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ കത്ത്. കലൈഞ്ജർ തനിക്ക് പിതാവിനെപ്പോലെയാണെന്ന് സോണിയ കുറിച്ചു. 

''അതീവദുഖമുണ്ട്. ദേശീയരാഷ്ട്രീയത്തിലും തമിഴകത്തും ഒരുപോലെ സ്വാധീനം ചെലുത്താൻ കഴിഞ്ഞ അപൂർവ്വവ്യക്തികളിലൊരാളാണ് അദ്ദേഹം. തമിഴ്നാടിന്റെ സംസ്കാരത്തെയും കലാപാരമ്പര്യത്തെയും പരിപോഷിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല'', സോണിയ കുറിച്ചു. 

''സ്വന്തം പിതാവിനെപ്പോലെയായിരുന്നു കരുണാനിധി എനിക്ക്. എപ്പോഴും എന്നോട് പരിഗണനയും ദയയും അദ്ദേഹം കാണിച്ചിരുന്നു.''

അദ്ദേഹത്തിന്റെ പാരമ്പര്യത്തെ മുന്നോട്ടുനയിക്കാൻ സ്റ്റാലിനാകട്ടെ എന്ന ആശംസയും സോണിയ കത്തിലൂടെ പങ്കുവെക്കുന്നു. ദേശീയ രാഷ്ട്രീയത്തിൽ പലപ്പോഴും നിർണായകമായ മുന്നേറ്റങ്ങളുണ്ടാക്കാൻ സോണിയ ഗാന്ധി–കരുണാനിധി കൂട്ടുകെട്ടിന് സാധിച്ചിരുന്നു. 

2004 ലോക്സഭാ തിരഞ്ഞെടുപ്പിൽ 40 സീറ്റുമായി തമിഴ്നാട്ടിൽ സഎഐഡിഎംകെയെ നിഷ്പ്രഭമാക്കിയ ഡിഎംകെയുടെ പിന്തുണയാണ് ഒന്നാം യുപിഎ സർക്കാർ രൂപികരിക്കുന്നതില്‍ കോൺഗ്രസിന് നിർണായകമായത്. 2006ൽ തമിഴ്നാട്ടിൽ ഡിഎംകെ അധികാരത്തിൽ തിരിച്ചെത്തുന്നതിനും കരുണാനിധി അഞ്ചാം തവണ മുഖ്യമന്ത്രിയാകുന്നതിനും കോൺഗ്രസ് ബന്ധമാണ് ഡിഎംകെക്ക് സഹായകരമായത്.

MORE IN INDIA
SHOW MORE