മൂന്നുവയസ്സുകാരി കുഴൽക്കിണറിൽ വീണു; 110 അടി താഴ്ച; രക്ഷാശ്രമം

bihar-kuzhalkkinar
SHARE

ബിഹാറിലെ മങ്കറിൽ കുഴൽക്കിണറിൽ വീണ മൂന്നുവയസ്സുകാരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സന്നോ 110 അടി താഴ്ചയുള്ള കുഴൽക്കിണറിനുള്ളിൽ വീണത്. 

കുഴൽക്കിണറിന് ബദലായി കുഴിയെടുത്ത് കുട്ടിയെ പുറത്തെത്തിക്കാനാണ് ശ്രമം. സിസിടിവിയുടെ സഹായത്തോടെ കുട്ടിയെ നിരീക്ഷിച്ചുവരികയാണ്.

മാതാപിതാക്കളുടെ ശബ്ദത്തോട് നിലവിൽ കുട്ടി പ്രതികരിക്കുന്നുണ്ട്. ഇനിയും താഴ്ചയിലേക്ക് പോകാതിരിക്കാൻ സുരക്ഷാക്രമീകരണങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് രക്ഷാപ്രവർത്തകസംഘം അറിയിച്ചു. 

കുട്ടിക്കാവശ്യമായ ഓക്സിജനും വെളിച്ചവും കിണറിനുള്ളിൽ ക്രമീകരിച്ചിട്ടുണ്ട്. വെള്ളം നൽകാനുള്ള ശ്രമം അന്തിമഘട്ടത്തിലാണ്. 

MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.