കട്ടിലിൽ കെട്ടിയിട്ട് ലൈംഗികബന്ധം; ശേഷം തീയിട്ടുകൊന്നു; കാമുകിയുടെ പ്രതികാരം

fire-new
SHARE

സാമ്പത്തിക തർക്കത്തിലെ പ്രതികാരം വീട്ടാൻ കാമുകനെ കട്ടിലിൽ ബന്ധിച്ച് നഗ്നനാക്കി തീകൊളുത്തി കൊന്ന് യുവതി. കട്ടിലിൽ ബന്ധനസ്ഥനാക്കി ലൈംഗികതയ്ക്ക് ഉപയോഗിച്ച ശേഷമാണ് പെട്രോളൊഴിച്ച് തീവച്ചത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ ചൗതാപ്പള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. ഷെയ്ഖ് ഷബീർ എന്ന 32- കാരനെ ഷക്കീര എന്ന 28-കാരിയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. 

രണ്ടുപേരും പൗൾട്രി ഫാം കച്ചവടത്തിൽ പങ്കാളികളാണ്. ഷക്കീരയും ഷബീറും വെവ്വേറെ വിവാഹിതരാണ്. ആ ബന്ധത്തിൽ കുട്ടികളുമുണ്ട്. എന്നാൽ ദീർഘകാലമായി ഇവർ ബന്ധം തുടർന്നുവരികയായിരുന്നു. ഹോം ഗാർഡായും ഷബീർ ജോലി നോക്കുന്നുണ്ട്. പൗൾട്രി ഫാമിന്റെ പേരില്‍ കഴിഞ്ഞ എട്ട് മാസമായി ഇരുവർക്കുമിടയിൽ സാമ്പത്തിക തർക്കം നിലനിന്നിരുന്നു. ശനിയാഴ്ച രാത്രി ഇരുവരും കണ്ടുമുട്ടുമ്പോൾ ഷബീറിനെ വധിക്കാൻ ഷക്കീര നേരത്തെ പദ്ധതി ഇടുകയായിരുന്നു. ഇതിനായി പെട്രോളുമായാണ് ഷക്കീര ഫാമിലെത്തിയത്. 

കട്ടിലിൽ ബന്ധനസ്ഥരായുള്ള ലൈംഗികബന്ധത്തിൽ ഇരുവരും ഏർപ്പെടുക പതിവായിരുന്നു. ഇരുമ്പ് കട്ടിലിലേക്ക് സ്റ്റീൽ ചെയിൻ വച്ച് ഷബീറിനെ ബന്ധനസ്ഥനാക്കിയതിന് ശേഷം ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. രാവിലെയാണ് ഫാമിലെ തൊഴിലാളികൾ സംഭവം അറിയുന്നത്. ഉടൻ തന്നെ പൊലീസിനെ വിവരം അറിയിച്ചു.പീന്നീട് ഷക്കീര പൊലീസിന് കീഴടങ്ങി കുറ്റം സമ്മതിച്ചു. യുവതിക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുത്തിട്ടുണ്ട്.

MORE IN INDIA
SHOW MORE