വിഡിയോ പകർത്തി ബ്ലാക്മെയിൽ പീഡനം; ഒടുവിൽ കുടുക്കിയത് സോഷ്യൽ മീഡിയ

rape-1
SHARE

ഉത്തർ പ്രദേശിൽ പതിന‍ഞ്ചുകാരിയെ മാസങ്ങളോളം പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.  മുസാഫർനഗറിലാണ് സംഭവം. 

ഈ വർഷം ജനുവരി മുതൽ ഇയാൾ പല സ്ഥലങ്ങളില്‍ വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു. പീഡനത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ഇയാൾ പെൺകുട്ടിയെ നിരന്തരമായി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പൊലീസ് പറയുന്നു. സംഭവം പുറത്തുപറഞ്ഞാൽ വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്ന് പറഞ്ഞ് ബ്ലാക്മെയിൽ ചെയ്തിരുന്നു. 

ഇത്തരത്തിൽ ഒരു വിഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തതോടെയാണ് ഇയാൾ പിടിയിലായത്. ബലാത്സംഗമുൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് അയച്ചു. 

മുസാഫര്‍നഗറിൽ‌ നടന്ന മറ്റൊരു സംഭവത്തിൽ 23കാരിയെ ഭർത്താവിന്റെ സുഹൃത്ത് പീഡിപ്പിച്ചാതായി പരാതി. യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 

MORE IN INDIA
SHOW MORE