ഞങ്ങൾ സ്നേഹിച്ച് ജയിക്കും; രാഹുൽ–മോദി ചിത്രം പോസ്റ്ററാക്കി കോൺഗ്രസ്

modi-hug
SHARE

‌പ്രധാനമന്ത്രി നരേദ്രമോദിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആലിംഗനം ചെയ്തതാണ് കുറച്ചു ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. ഈ അപ്രതീക്ഷിത സ്നേഹാലിംഗനത്തെ പോസ്റ്ററിലാക്കി നേട്ടം കൊയ്യുകയാണ് കോൺഗ്രസ് ഇപ്പോൾ. ഇതിന്റെ ചിത്രം ഉപയോഗിച്ച് വലിയ പോസ്റ്റർ സ്ഥാപിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ അന്ധേരിയിലെ കോൺഗ്രസ് പ്രവർത്തകർ.

വെറുപ്പിലൂടെയല്ല ഞങ്ങൾ സ്നേഹത്തിലൂടെ വിജയിക്കും എന്ന തലക്കെട്ടോടെയാണ് പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. ആലിംഗന ചിത്രത്തോടൊപ്പം രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ പടങ്ങളും ഉള്‍പ്പെടുത്തിയാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് സഞ്ജയ് നിരുപം ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ നടത്തിയ രൂക്ഷ വിമര്‍ശനങ്ങളുള്ള പ്രംസംഗം പൂര്‍ത്തിയാക്കിയ ഉടനായിരുന്നു രാഹുല്‍ പ്രധാനമന്ത്രിയെ അരികില്‍ പോയി ആലിംഗനം ചെയ്തു കൈ നല്‍കിയത്. മോദിയും അപ്രതീക്ഷിത നീക്കത്തിൽ പെട്ടെന്ന് പകച്ചെങ്കിലും നിറചിരിയോടെ രാഹുലിനെ എതിരേറ്റു. 

MORE IN INDIA
SHOW MORE