സാനിറ്ററി നാപ്കിനെ ചരക്കുസേവന നികുതിയിൽ നിന്നും ഒഴിവാക്കും

napkins
SHARE

സാനിറ്ററി നാപ്കിനുകളെ ചരക്കു സേവന നികുതിയിൽ നിന്ന് പൂർണമായി ഒഴിവാക്കാൻ ജി എസ് ടി കൗൺസിൽ തീരുമാനം. ചെറിയ ടി വി, റഫ്രിജറേറ്റർ, ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങളുടെ നികുതി കുറച്ചു. മുൻകൂട്ടി അറിയിക്കാതെയുള്ള തീരുമാനം ദൗര്ഭാഗ്യകരമെന്ന് ധനമന്ത്രി തോമസ് ഐസക്ക് വിമർശിച്ചു.

ധനമന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി പീയുഷ് ഗോയലിന്റെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന കൗണ്സിൽ യോഗത്തിലാണ് 46 ഇനങ്ങളുടെ നികുതി കുറയ്ക്കാൻ ധാരണയായത്. 27 ഇഞ്ച് വരെയുള്ള ടി വി , വാഷിങ് മെഷീൻ, വീഡിയോ ഗെയിം, ഇസ്തിരിപെട്ടി, മിക്സി, ഗ്രൈൻഡർ, വാട്ടർ ഹീറ്റർ ഉൾപ്പെടെ 18 ഗൃഹോപകരണങ്ങളുടെ നികുതി നിരക്ക് 28 ശതമാനത്തിൽ നിന്ന് 18 ആക്കി കുറച്ചു.

ഇതിനു പുറമെ സുഗന്ധ ദ്രവ്യങ്ങൾ, പെയിന്റ് ലിഥിയം ബാറ്ററികൾ എന്നിവരുടെ നിരക്കിലും ഇളവ് വരുത്തി. ആയിരം രൂപ വരെ വിലയുള്ള ചെറുപ്പുകൾക്കുള്ള നികുതി അഞ്ചു ശതമാനമാക്കി കുറച്ചു. കരകൗശല വസ്തുക്കൾക്കും മുള കൊണ്ടു നിർമിച്ച തറ നിർമാണ ഉത്പന്നങ്ങൾക്കും നികുതി നിരക്ക് 12 ശതമാനമാക്കി. സാനിറ്ററി നാപ്കിനുകൾക്ക് പുറമെ മരത്തിലോ മർബിളിലോ നിർമിച്ച വിഗ്രഹങ്ങൾ, അമൂല്യമായ കല്ലുകൾ പതിക്കാത്ത രാഖി, സംസ്കരിച്ച പാൽ എന്നിവയെയും നികുതിയിൽ നിന്ന് പൂർണമായി ഒഴിവാക്കി. അതേസമയം പഞ്ചസാരയുടെ നികുതി നിരക്ക് നിജപ്പെടുത്തുന്ന കാര്യത്തിൽ യോഗത്തിൽ സമവായമായില്ല. എന്നാൽ മുൻകൂട്ടി അറിയിക്കാതെയാണ് ഗൃഹോപകരണങ്ങൾക്കു ഇളവ് നൽകിയതെന്ന് തോമസ് ഐസക്ക് ട്വിറ്ററിലൂടെ വിമർശിച്ചു. ആയുർവേദ ചികിത്സയിലായതിനാൽ തോമസ് ഐസക്കിനു പകരം വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാതാണ് കൗണ്സിൽ യോഗത്തിൽ പങ്കെടുത്തത്.

MORE IN INDIA
SHOW MORE