ഡിജിപിയടക്കം 17 പൊലീസുകാരുടെ പേരില്‍ വ്യാജ പ്രൊഫൈൽ; എല്ലാം തമാശയെന്ന് പ്രതി

fake-profile-police
SHARE

ഡിജിപിയുള്‍പ്പെടെ പതിനേഴോളം പൊലീസുദ്യോഗസ്ഥരുടെ പേരിൽ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുണ്ടാക്കിയയാൾ അറസ്റ്റില്‍. മുപ്പതുകാരനായ സുലൈമാൻ ഇബ്രാഹിം അലിയാണ് അസം പൊലീസിന്റെ പിടിയിലായത്. 

ഡിജിപി കുലാധർ സൈക്കിയ, ഗുവാഹത്തി കമ്മീഷണർ ഹിരെൻ നാഥ് എന്നിവരുടേതുൾപ്പെടെ വ്യാജ പ്രൊഫൈലുകളാണ് ഇബ്രാഹിം അലി ഉണ്ടാക്കിയത്. സംസ്ഥാനത്തിന് പുറത്തുള്ള പൊലീസുദ്യോഗസ്ഥരെയും അലി വെറുതെവിട്ടില്ല. 

ഇതെല്ലാം തമാശക്ക് ചെയ്തതാണെന്നാണ് അലിയുടെ മൊഴി. മറ്റെന്തെങ്കിലും ഉദ്ദേശ്യമുണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്വന്തം പേരിൽ ആറ് പ്രൊഫൈലുകളാണ് അലി കൈകാര്യം ചെയ്തിരുന്നത്.

47 മൊബൈൽഫോൺ, 13 ടാബ്, 15 സിംകാർഡുകൾ എന്നിവയും അലിയിൽ നിന്ന് പിടിച്ചെടുത്തു. വിരമിച്ച സർക്കാരുദ്യോഗസ്ഥന്റെ മകനായ അലിക്ക് ജോലിയില്ലെന്നാണ് പൊലീസ് നൽകുന്ന വിവരം. 

വ്യാജപ്രൊഫൈലുകൾ ശ്രദ്ധയിൽപ്പെട്ടതോടെ ജൂണിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വ്യാജ മൊബൈൽ നമ്പറുകൾ ഉപയോഗിച്ചുണ്ടാക്കിയ പ്രൊഫൈലുകളായതിനാൽ പ്രതിയെ പിടികൂടുക എളുപ്പമായിരുന്നില്ല. ഒടുവിൽ ഫെയ്സ്ബുക്ക് നൽകിയ നിർണായകവിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അറസ്റ്റ്.

MORE IN INDIA
SHOW MORE