'പ്രശസ്തിക്കു വേണ്ടി സ്വയം ആക്രമിച്ചു'; സ്വാമി അഗ്നിവേശിനെതിരെ ബിജെപി

swami
SHARE

സ്വാമി അഗ്നിവേശ് സ്വയം ആസൂത്രണം ചെയ്ത് നടത്തിയ ആക്രമണമാണ് നടന്നതെന്ന് ഝാർഖണ്ട് നഗരവികസനമന്ത്രി സിപി സിങ്ങ്. നടന്നത് ശ്രദ്ധ ലഭിക്കാൻ‌ വേണ്ടിയുള്ള ശ്രമമാണ്. സ്വാമി വിദേശപണം കൊണ്ടാണ് ജീവിക്കുന്നത്. സ്വാമി അഗ്നിവേശും അദ്ദേഹത്തിെൻറ അനുയായികളും ഇൗ ആക്രമണം ഒരുക്കാൻ എത്ര രൂപ ചെലവഴിച്ചുവെന്ന് അന്വേഷിക്കണം.  

കാവി വസ്ത്രം ധരിച്ച് മനുഷ്യരെ പറ്റിക്കുന്ന സന്യാസിയാണ് സ്വാമിയെന്നും സിപി സിങ്ങ് ആരോപിച്ചു.

സ്വാമിയുടെ ട്രാക്ക് റെക്കോർഡ് പരിശോധിച്ചാൽ സംഭവത്തിനു പിന്നിെല കാരണം വ്യക്തമാകുമെന്ന് സംസ്ഥാനത്തെ മറ്റൊരു ബിജെപി നേതാവ് പറഞ്ഞു. മതവികാരം വ്രണപ്പെടുത്തുന്ന നിരവധി പരമർശങ്ങൾ സ്വാമി മുന്‍പ് നടത്തിയിട്ടുണ്ടെന്ന് റാഞ്ചിയിലെ ബിജെപി നേതാവ് ദീപക് പ്രകാശ് ആരോപിച്ചു. ആക്രമണത്തിൽ ബിജെപിക്ക് പങ്കുണ്ടെന്ന വാർത്തകളും ഇവർ നിഷേധിച്ചു. 

സംഭവത്തിൽ ഇതുവരെ അറസ്റ്റുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ബീഫ് കഴിക്കുന്നുവെന്ന് ആരോപിച്ചാണ് തന്നെ ആക്രമിച്ചതെന്ന് സ്വാമി അഗ്നിവേശ് പറയുന്നു. 150 തോളം വരുന്ന ആളുകളാണ് തന്നെ ആക്രമിച്ചച്ചതെന്നും അദ്ദേഹം പറഞ്ഞു. ജയ് ശ്രീറാം എന്ന മുദ്രാവാക്യം വിളികളോടെയായിരുന്നു ആക്രമണമെന്നും സ്വാമി പറയുന്നു. തനിക്കെതിരെയുണ്ടായ ആക്രമണം അസഹിഷ്ണുതയുടെ ഭാഗമാണെന്നും യോഗത്തെക്കുറിച്ചു ജില്ലാ ഭരണകൂടത്തിന് അറിവുണ്ടായിരുന്നിട്ടും സുരക്ഷ ഒരുക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു. 

സ്വാമി അഗ്നിവേശിനെതിരെയുള്ള കയ്യേറ്റം ജാർഖണ്ഡ് നിയസഭയിൽ വൻ പ്രതിഷേധത്തിനും ബഹളത്തിനും ഇടയാക്കി. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ജെഎംഎം, കോൺഗ്രസ്, വികാസ് മോർച്ച അംഗങ്ങൾ ബഹളം വച്ചതോടെ സഭാ നടപടികൾ മുടങ്ങുകയും ചെയ്തു. 

ഝാർഖണ്ഡി​ലെ പകുർ ജില്ലയിൽ വെച്ച് ചൊവ്വാഴ്ചയാണ് സ്വാമി അഗ്നിവേശിന് മർ‌ദനമേറ്റത്. 

MORE IN INDIA
SHOW MORE