വിവരാവകാശ നിയമത്തിൽ വൻ അട്ടിമറിക്ക് കേന്ദ്രനീക്കം; ആശങ്ക

parliament
SHARE

വിവരാവകാശ നിയമത്തിൽ വൻ അട്ടിമറിക്ക് കേന്ദ്രനീക്കം. സംസ്ഥാന വിവരാവകാശ കമ്മിഷണർമാരുടെ നിയമനത്തിൽ ഇടപെടാനും പദവിയിൽ നിന്ന് നീക്കാനും അധികാരം നൽകുന്ന നിയമഭേദഗതി അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. പാർലമെന്റിന്‍റെ വർഷകാല സമ്മേളനത്തിൽ ഭേദഗതി അവതരിപ്പിക്കാനാണ് കേന്ദ്രനീക്കം.

വിവരാവകാശ നിയമത്തിൽ രണ്ട് ഭേദഗതികൾക്കാണ് കേന്ദ്രനീക്കം. സംസ്ഥാനത്തെ വിവരാവകാശ കമ്മിഷണർമാരുടെ നിയമനത്തിലും സേവനവ്യവസ്ഥകളിലും ഇടപെടാൻ കേന്ദ്രസർക്കാരിന് അധികാരം നൽകുന്നതാണ് ഭേദഗതികളിൽ ഒന്ന്. സംസ്ഥാന വിവരാവകാശ കമ്മിഷണർമാരെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ വരെ ഇതിലൂടെ കഴിയും.  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറുടെ പദവിക്ക് തുല്യമായ മുഖ്യവിവരാവകാശ കമ്മിഷണർ പദവിയെ തരം താഴ്ത്താനുള്ള ശുപാർശയാണ് രണ്ടാമത്തേത്. വിവരാവകാശ നിയമത്തെ തന്നെ ഇല്ലാതാക്കുന്നതാണ് പുതിയ ഭേദഗതികൾ എന്നാണ് ആശങ്ക. 

സംസ്ഥാന വിവരാവകാശ കമ്മിഷണർമാരുടെ നിയമന, വേതന വ്യവസ്ഥകളിൽ ഇടപെടാനുള്ള കേന്ദ്രനീക്കം ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. വിവരാവകാശ കമ്മിഷന്റെ സ്വയംഭരണാധികാരത്തെ തന്നെ ഇല്ലാതാക്കാൻ ഈ ഭേദഗതി വഴിവയ്ക്കുമെന്നും ആശങ്കയുണ്ട്.

MORE IN BREAKING NEWS
SHOW MORE