അച്ഛേ ദിൻ എവിടെ? പോഗ്ബ ചോദിച്ചു; മോദിക്ക് 'വെറൈറ്റി’ കൊട്ടുമായി കോണ്‍ഗ്രസ്: വിഡിയോ

paul-pogba-modi
SHARE

പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും വാഗ്ദാനം ചെയ്ത നല്ല ദിനങ്ങൾ എവിടെ? ചോദ്യം കോണ്‍ഗ്രസിന്റേതാണ്. അധികാരത്തിലേറിയപ്പോൾ മുതൽ ബിജെപിയോട് ഈ ചോദ്യം ചോദിക്കുന്നുണ്ടെങ്കിലും ഇത്തവണ അൽപം വെറൈറ്റിയുണ്ട്.

ഫ്രാൻസ് താരം പോൾ പോഗ്ബയെ കൂട്ടുപിടിച്ചാണ് ഇത്തവണ കോൺഗ്രസ് എത്തിയിരിക്കുന്നത്. ലോകകപ്പിലെ പോഗ്ബയുടെ ഭാവപ്രകടനമാണ് കോൺഗ്രസ് ആയുധമാക്കിയിരിക്കുന്നത്. എന്തിനേറെ, പോഗ്ബയെ ട്വീറ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്. പോഗ്ബക്കെന്ത് കോൺഗ്രസ്? എന്ത് ബിജെപി? ഏതായാലും കോൺഗ്രസിന്റെ ഹ്യൂമർസെൻസിന് ട്വിറ്ററിൽ നിറയെ കയ്യടികളാണ്. 

ക്രൊയേഷ്യയെ 4–2ന് തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയ ഫ്രാൻസിനെയും സംഘാടനത്തിന് റഷ്യയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു. ‌2014 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബിജെപിയും മോദിയും ഉയർത്തിക്കാണിച്ചത് 'അച്ഛേ ദിൻ' വാഗ്ദാനങ്ങളാണ്.

MORE IN INDIA
SHOW MORE