പ്രശസ്ത തമിഴ് സീരിയൽ താരം ആത്മഹത്യ ചെയ്തു

priyanka-actress
SHARE

പ്രശസ്ത തമിഴ് സീരിയൽ നടി പ്രിയങ്ക(32) യെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ടിവി സീരിയലുകളിലെയും ടിവി ഷോകളിലെയും മിന്നും താരമായ പ്രിയങ്കയെ വലസരവക്കത്തിലെ വീട്ടിൽ ഇന്ന് രാവിലെ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുടുംബകലഹമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാവിലെ വീട്ടിലെത്തിയ ജോലിക്കാരിയാണ് ഫാനിൽ തുങ്ങിയ നിലയിൽ പ്രിയങ്കയുടെ മൃതദേഹം കണ്ടത്. 

മൂന്ന് വർഷം മുൻപായിരുന്നു അരുൺ ബാലയും പ്രിയങ്കയുമായുളള വിവാഹം. അഭിപ്രായ ഭിന്നതയെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി ഇരുവരും വേർപിരിഞ്ഞ് കഴിയുകയാണെന്ന് പൊലീസ് അറിയിച്ചു. നടിയുടെ ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ആശുപത്രിയിലേക്ക് മാറ്റി. ചില സിനിമകളിലും പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്. രമ്യാ കൃഷ്ണൻ മുഖ്യ വേഷം ചെയ്യുന്ന വംസം സീരിയലിലൂടെയാണ് പ്രിയങ്ക ശ്രദ്ധേയമായത്. വംസം പ്രിയങ്കയെ കുടുംബങ്ങളുടെ പ്രിയതാരമാക്കി മാറ്റി. സൺ ടിവിയിലെ അപൂർവ്വ രാഗങ്കൾ, ഭൈരവി എന്നീ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. 

MORE IN INDIA
SHOW MORE